കീടനാശിനി ഉപയോഗം തടയാന്‍ കൃഷി വകുപ്പിന്റെ കാംപയിന്‍ തുടങ്ങി
കോഴിക്കോട്: കൃഷിയിടങ്ങളിലെ കീടനാശിനി ഉപയോഗം തടയുന്നതിനായി കൃഷിവകുപ്പിന്റെ കാംപയിന്‍ ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കീടനാശിനി കടകളിലും പരിശോധന നടത്തും. 40 ദിവസം നീണ്ടുനില്‍ക്കുന്ന കാംപയിനിലൂടെ നിരോധിക്കപ്പെട്ട കീടനാശിനികളോ വില്‍പനയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത കീടനാശിനികളോ വില്‍പന നടത്തുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വ്ീകരിക്കും.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി ജില്ലകളിലേക്കു നിരോധിത കീടനാശിനികള്‍ വ്യാപകമായി എത്തുന്ന സാഹചര്യത്തിലാണ് കാംപയിന്‍. നിയന്ത്രിതമായ ഉപയോഗത്തിനു മാത്രമായി നിര്‍ദേശിക്കപ്പെട്ട കീടനാശിനികള്‍ കൃഷി ഓഫിസറുടെ ശുപാര്‍ശാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കീടനാശിനി ഡിപ്പോകളില്‍ നിന്നു കര്‍ഷകര്‍ക്കു വില്‍പന നടത്താന്‍ പാടുള്ളൂവെന്നു കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. തുടക്കത്തില്‍ കീടനാശിനി കടക്കാരോടു കാര്യങ്ങള്‍ വ്യക്തമായി ബോധിപ്പിക്കും. തുടര്‍ന്നും ഇതേ നടപടി തുടര്‍ന്നാലാണു കര്‍ശന നടപടികളിലേക്കു നീങ്ങുക.
പൂര്‍ണമായും വിഷരഹിതമായ കാര്‍ഷികോല്‍പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാനുള്ള ശക്തമായ നടപടികളുമായാണ് വകുപ്പ് മുന്നോട്ടുപോകുന്നത്. കാംപയിനിന്റെ ഭാഗമായി കൃഷി ഭവനുകളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. രാസകീടനാശിനികളുടെ അമിതമായ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു കര്‍ഷകര്‍ക്കു ബോധവല്‍ക്കരണം നടത്തും. കീടനാശിനികള്‍ക്കു പകരമായി ഉപയോഗിക്കാവുന്ന പുതിയ കൃഷി രീതികളെക്കുറിച്ചു കര്‍ഷകര്‍ക്കു പരിശീലനവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."