മുതലക്കുളത്ത് കുടുംബശ്രീയുടെ ഓണസ്റ്റാളിനു പന്തല്‍ കെട്ടാനെത്തിയ മേയറെയും ഉദ്യോഗസ്ഥരെയും അലക്കുതൊഴിലാളികള്‍ തടഞ്ഞു
കോഴിക്കോട്: മുതലക്കുളത്ത് കുടുംബശ്രീയുടെ ഓണ സ്റ്റാളിനു പന്തല്‍ കെട്ടാന്‍ വന്ന കോര്‍പറേഷന്‍ മേയറെയും ഉദ്യോഗസ്ഥരെയും അലക്കു തൊഴിലാളികള്‍ തടഞ്ഞു. അടുത്ത പത്തുദിവസം നടക്കുന്ന കുടുംബശ്രീയുടെ ഓണച്ചന്തക്കായുള്ള പന്തല്‍ കെട്ടുന്നതു തടയാന്‍ അലക്കു തൊഴിലാളികള്‍ സംഘടിച്ചാണ് എത്തിയത്.
പന്തല്‍ കെട്ടിയാല്‍ അലക്കിയ വസ്ത്രങ്ങള്‍ ഉണക്കുന്നതിനു തടസമുണ്ടാകുമെന്നും കുടുംബശ്രീ സ്റ്റാളുകളില്‍ നിന്നു ഭക്ഷണ അവശിഷ്ടം തള്ളുന്നതു ബുദ്ധിമുട്ടാകുമെന്നും പറഞ്ഞാണു തൊഴിലാളികള്‍ മേയറെ തടഞ്ഞത്. മുതലക്കുളത്തു പന്തല്‍ കെട്ടാന്‍ അനുവദിക്കില്ലെന്നും ഇതു തങ്ങളുടെ സ്ഥലമാണെന്നും പറഞ്ഞു തൊഴിലാളികള്‍ ബഹളംവയ്ക്കുകയായിരുന്നു. തുടര്‍ന്ന്, തൊഴിലാളികള്‍ക്കു പ്രയാസമുണ്ടാകാത്ത രീതിയില്‍ പന്തല്‍ കെട്ടാമെന്ന് മേയര്‍ ഉറപ്പുനല്‍കിയ ശേഷമാണു തൊഴിലാളികള്‍ പിന്തിരിഞ്ഞത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെയാണു കുടുംബശ്രീയുടെ മേള നടക്കുന്നത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം കുടുംബശ്രീയുടെ മേളയ്ക്കു നല്‍കാത്തത് അനുവദിക്കാനാവില്ലെന്നാണ് കോര്‍പറേഷന്റെ നിലപാട്. അലക്കു തൊഴിലാളികളുടെ പ്രതിനിധികളുമായി അധികൃതര്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മേയര്‍ തന്നെ നേരിട്ടു പന്തല്‍ കെട്ടാനുള്ള സ്ഥലം നിര്‍ണയിക്കാനെത്തിയത്. എന്നാല്‍ മേയര്‍ വന്നയുടനെ തൊഴിലാളികള്‍ സംഘടിച്ചെത്തി മേയറെയും ഉദ്യോഗസ്ഥരെയും തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."