ലീഗല്‍ മെട്രോളജി വകുപ്പിന്റെ കണ്‍ട്രോള്‍റൂം അഞ്ചു മുതല്‍
കോഴിക്കോട്: ജില്ലയില്‍ ഓണം, ബക്രീദ് പ്രമാണിച്ച് അഞ്ചുമുതല്‍ 12 വരെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിക്കുമെന്ന് അസി. കണ്ട്രോളര് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അളവുതൂക്ക സംബന്ധമായോ, പാക്കറ്റില്‍ ചില്ലറ വില്പന വില, തൂക്കം, പാക്ക് ചെയ്ത തിയതി, കസ്റ്റമര്‍ കെയര്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നിവ ഇല്ലാത്തതു സംബന്ധമായോ ഉള്ള പരാതികള്‍ 0495-2371757 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു നല്‍കാം.
കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് അവര്‍ വാങ്ങുന്ന ഉല്പന്നങ്ങള് തൂക്കിനോക്കാനും പരാതിയുണ്ടെങ്കില്‍ രേഖപ്പെടുത്താനുമുള്ള സൗകര്യമുണ്ടാകും. മാര്‍കറ്റുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകളും പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."