HOME
DETAILS

ഓറഞ്ച് സീസണല്ലേ...! വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കല്ലേ

  
December 10 2024 | 11:12 AM

Isnt it orange season Do not forget to pay attention to these things while buying

വൈറ്റമിന്‍ സിയുടെയും പോഷകങ്ങളുടെയും ഗുണങ്ങളടങ്ങിയ പഴമാണ് ഓറഞ്ച്. അതുകൊണ്ടു തന്നെ ഇവ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സിയുടെ കലവറയായതിനാല്‍ തന്നെ ഓറഞ്ച് കഴിക്കുന്നത് വന്‍കുടലിലെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തെ സഹയാക്കുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും ഓറഞ്ച് വാങ്ങിക്കുമ്പോള്‍ കിട്ടുന്നത് ചീഞ്ഞതും അമിതമായ പുളിയുള്ളതും നീരില്ലാത്തതുമൊക്കെയാണ്. എന്നാല്‍ പലര്‍ക്കും എങ്ങനെയാണ് ശരിയായ രീതിയില്‍ ഓറഞ്ച് തിരഞ്ഞെടുത്ത് വാങ്ങുക എന്നത് അറിയില്ല. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല ഓറഞ്ച് തന്നെ തിരഞ്ഞെടുക്കാന്‍ കഴിയുന്നതാണ്. 

ഓറഞ്ച് വാങ്ങിക്കുമ്പോള്‍ നിങ്ങള്‍ തന്നെ തെരഞ്ഞ് എടുക്കുക. എടുത്ത ശേഷം അതിന്റെ തൂക്കം നോക്കുക. കൈയ്ക്ക്  അത്യാവശ്യം ഭാരം തോന്നുകയാണെങ്കില്‍ അത്തരം ഓറഞ്ച് തെരഞ്ഞെടുക്കുക. അല്ലാതെ കടക്കാരന്‍ തരുന്നതും വാങ്ങി പോവാതിരിക്കുക. കാരണം ഈ ഓറഞ്ചില്‍ നീര് നന്നായി ഉണ്ടായിരിക്കും. 

 

rara 22.jpg


ഞെക്കി നോക്കിയിട്ടു വേണം അതുപോലെ ഓറഞ്ച് തെരഞ്ഞെടുക്കാന്‍. കൂടുതല്‍ ഞെങ്ങുന്നതും തീരെ ഞെങ്ങാതിരിക്കുന്നതുമായ ഓറഞ്ച് എടുക്കാതിരിക്കുക. അമിതമായി ഞെങ്ങുന്നുണ്ടെങ്കില്‍ ആ ഓറഞ്ച് ചീയുവാനുളള സാധ്യത കൂടുതലാണ്. 

നിറംനോക്കി ഒരിക്കലും ഓറഞ്ച് തെരഞ്ഞെടുക്കരുത്. ഇതിന്റെ നിറത്തിലൊന്നും ഒരു കാര്യവുമില്ല. മാത്രമല്ല നിറമുള്ള ചില ഓറഞ്ചുകള്‍ ചീഞ്ഞിരിക്കാനും നീര് കുറഞ്ഞിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ പച്ചനിറത്തിലുള്ള ചില ഓറഞ്ചുകള്‍ക്ക് നല്ല രുചിയും നീരുമുണ്ടാവാം.

uraq.jpg


അതുപോലെ നല്ല കട്ടിയുള്ള തൊലിയുള്ള ഓറഞ്ചാണെങ്കിലും വാങ്ങാതിരിക്കുക. കാരണം തൊലികട്ടിയായി തുടങ്ങിയാല്‍ ഓറഞ്ചിന്റെ ഗുണവും നശിച്ചു തുടങ്ങിയിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  4 days ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  4 days ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  4 days ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  4 days ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  4 days ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  4 days ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  5 days ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  5 days ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  5 days ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  5 days ago