പുഴയോര സംരക്ഷണത്തിനായി മരങ്ങള്‍ വച്ചുപിടിപ്പിച്ച് വിദ്യാര്‍ഥികള്‍
കോഡൂര്‍: പുഴയോര സംരക്ഷണ പ്രവര്‍ത്തനവുമായി ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കണ്ടന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടണ്ടിയര്‍മാര്‍, വെസ്റ്റ്‌കോഡൂര്‍ നാട്ടുകല്ലിങ്ങല്‍പടി കടവില്‍ കടലുണ്ടണ്ടി പുഴയുടെ ഓരങ്ങളില്‍ രാമച്ചത്തിന്റെയും മുളയുടെയും തൈകള്‍ നട്ട് പിടിപ്പിച്ചാണ് പുഴയോര സംരക്ഷണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുത്ത തൈകളാണ് പുഴയോരത്ത് നട്ടത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷന്‍ എം.ടി ബഷീര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം സി.എച്ച് ഹഫ്‌സത്ത്, എന്‍.എസ്.എസ് യൂനിറ്റ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍, അധ്യാപകരായ പി.എം ഉസ്മാന്‍, സി.പി സഫ്‌വാന്‍, പി. പ്രവീണ്‍, പി. ഹിദായത്തുള്ള സംസാരിച്ചു. എന്‍.എസ്.എസ്. യൂനിറ്റ് ലീഡര്‍മാരായ ഹംറാസ് മുഹമ്മദ് പാറമ്മല്‍, നസീബ തസ്‌നീം മങ്കരത്തൊടി, എ.കെ മുഹമ്മദ് ഷബീറലി, ഫാത്തിമ ഷിറിന്‍ ഷഹാന നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."