HOME
DETAILS
MAL
പ്രഥമാധ്യാപകന്റെ വിവാഹ വാര്‍ഷികത്തില്‍ കുട്ടികള്‍ക്ക് പുസ്തകം
backup
September 01 2016 | 22:09 PM
കോഡൂര്‍: ചോലക്കല്‍ ചെമ്മങ്കടവ് ഈസ്റ്റ് എ.എം.എല്‍.പി.സ്കൂളില്‍ പ്രഥമാധ്യാപകന്റെ വിവാഹ വാര്‍ഷികത്തില്‍ കുട്ടികള്‍ക്കു പുസ്തകം വിതരണം ചെയ്തു. സ്കൂളിലെ പ്രഥമാധ്യാപകന് കെ.എന്‍.എ. ഷരീഫാണു വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചു സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയത്. പുസ്തകം വായിച്ച ശേഷം കുട്ടികളുടെ താല്പര്യത്തിനുസരിച്ചു സ്കൂള്‍ ലൈബ്രറിയിലേക്കു സമര്‍പ്പിക്കാവുന്നതാണ്. പുസ്തക വിതരണ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സജ്നമോള്‍ ആമിയന്‍ നിര്നഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി. അഷ്റഫ് അധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ സി.എച്ച്. ജലാലുദ്ധീന്‍, അധ്യാപകരായ ഉമ്മു ഹബീബ, എം.പി. ഫസല്‍, എം.കെ. ഷംസിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."