തിരുനാവായ കുടിവെള്ള പദ്ധതി കുടിവെള്ളം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സത്വരമാക്കും
പുത്തനത്താണി: തിരുനാവായ കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്തിട്ടുള്ള പഞ്ചായത്തുകളിലും വെള്ളം ആവശ്യമുള്ള മറ്റു പഞ്ചായത്തുകളിലെ സര്‍വേയില്‍ ഉള്‍പെടാത്ത പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി കുടിവെള്ളമെത്തിക്കുന്നതിന് കല്പകഞ്ചേരിയില് സി മമ്മൂട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധകളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. ജലം ലഭിക്കുന്നതിന് ആവശ്യക്കാര്‍ പിന്നീട് പരാതിപ്പെടുന്നത് മൂലമുണ്ടണ്ടാകുന്ന പരിഹാരത്തിന് കാലതാമസം വരാനിടയുള്ളതിനാല്‍ പിന്നീട് പരാതിപെടുന്ന സാഹചര്യം ഒഴിവാക്കുവാനും സര്‍വേയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തദ്ദേശവാസികളും ജനപ്രതിനിധികളും രാഷ്ട്രീയ-സാമുഹിക പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുമായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പ്രത്യേക ചര്‍ച്ച നടത്തും.
അഞ്ചിന് ഉച്ചക്ക് ശേഷം മൂന്നിന് തിരുനാവായ, ആറിന് രണ്ടിന് ആതവനാട് പഞ്ചായത്ത്, ഏഴിന് പത്തിന് വളവന്നൂര്‍, രണ്ടിന് കല്പകഞ്ചേരി പഞ്ചായത്തുകളുടെ യോഗവും നടക്കും.
തിരൂര്‍ മുനിസിപ്പല്‍ മേഖലയില്‍ കുടിവെള്ളം ആവശ്യമായ സ്ഥലങ്ങളില്‍ എത്താത്തിടത്ത് കുടിവെള്ളമെത്തിക്കുന്നതിന് പൈപ്പ് ലൈന്‍ നീട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടണ്ടിങ് എന്‍ജിനീയര്‍ സുനില്‍, എടപ്പാള്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് സിദ്ദീഖ്, മലപ്പുറം സി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശംസുദ്ദീന്‍, തിരൂര്‍ സി എന്‍ജിനീയര്‍ ശിഹാബുദ്ദീന്, മലപ്പുറം അസി. എന്‍ജിനീയര്‍ യൂസഫ്, എടപ്പാള്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ജയപ്രകാശ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."