ശിഹാബ് തങ്ങളുടെ ഓര്‍മക്കായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ സ്‌നേഹവീടൊരുങ്ങുന്നു
കാളികാവ്: തെരുവിലുപേക്ഷിക്കപ്പെടുന്നവര്‍ക്ക് സ്‌നേഹ പരിചരണങ്ങളുടെ തണലൊരുക്കാന്‍ കാളികാവ് അടയ്ക്കാകുണ്ടില്‍ പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ഹിമ കെയര്‍ ഹോം കോംപൗണ്ടില്‍ ശിഹാബ് തങ്ങളുടെ സ്മരണ അനശ്വരമാക്കി 'ജാസ്മിന്‍' എന്ന പേരില്‍ സ്‌നേഹവീടൊരുങ്ങുന്നു.
നിര്‍മാണ ചെലവിലേക്കുള്ള അവസാനഗഡു രണ്ടു ലക്ഷം രൂപ ജില്ലാ നേതാക്കള്‍ സ്ഥലത്തെത്തി ജന. സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ്, ഡയരക്ടര്‍ സലാം ഫൈസി ഇരിങ്ങാട്ടിരി എന്നിവരെ ഏല്‍പിച്ചു. ചടങ്ങില്‍ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്‍, ജന. സെക്രട്ടറി പി.കെ.നാസര്‍, കുഞ്ഞിമോന്‍ എരമംഗലം, കരീം കാലടി, വി.ടി.എം വില്ലൂര്‍, എം.പി ശരീഫ്, സൈനുദ്ദീന്‍ പൊന്നാനി, ബീരാന്‍ ബാഖവി, ഫരീദ് റഹ്മാനി കാളികാവ്, സലാം ഫൈസി ഇരിങ്ങാട്ടിരി, ബഹാഉദ്ദീന്‍ ഫൈസി ഉദരംപൊയില്‍, സലീം റഹ്മാനി നീലാഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."