മാടായിപ്പാറയില്‍ നീര്‍ച്ചാലുകളുടെ ഒഴുക്ക് തടസപ്പെടുത്തി നിര്‍മാണം
പഴയങ്ങാടി: ജൈവ വൈവിധ്യ കലവറയായ മാടായിപ്പാറയിലെ പ്രധാന നീര്‍ച്ചാലുകളിലൊന്ന് തടസപ്പെടുത്തി സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ കെട്ടിട നിര്‍മാണം.
മാടായിപ്പാറയില്‍ പ്രധാനമായി ഒഴുകുന്ന ആറ് നീര്‍ച്ചാലുകളില്‍ കിഴക്കു ഭാഗത്തു നിന്നുള്ള പ്രധാനപ്പെട്ട നീര്‍ച്ചാലാണ് സ്കൂള്‍ അധികൃതര്‍ കെട്ടിടം പണിയാനായി തടഞ്ഞു നിര്‍ത്തുന്നത്.
പാറയില്‍ ഇത്തരത്തില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ താഴ്വാരത്തുളള പ്രധാന ജലസ്രോതസുകളെയും ഇത് ബാധിക്കാനിടയുണ്ട്. കടുത്ത വേനലിലും ഇത്തരം നീര്‍ച്ചാലുകള്‍ കാരണമാണ് നീരുറവയുണ്ടാകുന്ന സമീപത്തെ കക്കിതോട്ടിലും മറ്റും വെള്ളം വറ്റാതെ നിലനില്‍ക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും മാടായിപ്പാറ സംരക്ഷണ സമിതിയും നിര്‍മാണ പ്രവര്‍ത്തനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
നിലവില്‍ മാടായിക്കാവ് ദേവസ്വം അധികൃതരുമായി കേസ് നിലനില്‍ക്കെ ഇവിടെ നിര്‍മാണ പ്രവര്‍ത്തനം പാടിലെന്ന വിലക്ക് ലംഘിച്ചാണ് പ്രവൃത്തി നടക്കുന്നത്.
സംരക്ഷണ സമിതി സെക്രട്ടറി കെ.പി ചന്ദ്രാംഗദന്‍, ചിറക്കല്‍ കോവിലകം ദേവസ്വം ലെയ്സണ്‍ ഓഫിസര്‍ കെ.സി ഗണേശന്, മാടയിക്കാവ് ക്ഷേത്രം മനേജര്‍ എന്നിവരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."