മറുകരയെത്താന്‍ വിയര്‍ക്കണം നഗരത്തില്‍ സീബ്രാവര കടക്കണമെങ്കില്‍ സര്‍ക്കസ് അഭ്യാസവും പഠിക്കണം
കണ്ണൂര്‍: നഗരത്തിലെ സീബ്രാവരയിലൂടെ റോഡ് മറികടക്കണെങ്കില്‍ സര്‍ക്കസ് പഠിക്കേണ്ട സ്ഥിതിയാണ്. സീബ്രാവര കണ്ടാല്‍ വാഹനങ്ങള്‍ വേഗത കുറക്കണമെന്നാണ് നിയമം. എന്നാല്‍ ചീറി വരുന്ന വാഹനവ്യൂഹത്തെ ഭയക്കേണ്ട സ്ഥിതിയാണ്. പഴയ ബസ്റ്റാന്‍ഡ്, കാല്‍ടെക്‌സ്, കലക്ടറേറ്റ് എന്നിവിടങ്ങളിലെല്ലാം ഏറെ കഷ്ടപ്പെട്ടാണ് പലരും അക്കര കടക്കുന്നത്. രാവിലെയും വൈകുന്നേരവുമാണ് വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നത്. ഈ നേരത്താണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടേയുള്ളവര്‍ റോഡ് കടക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ വേഗത കുറക്കാതെ കടന്നുപോകുന്ന സ്ഥിതിയാണ് ഇവിടെ. ജീവന്‍ പണയം വച്ചാണ് കുട്ടികളും വൃദ്ധരും റോഡ് കടക്കുന്നത്. കരുണയുള്ള ഡ്രൈവര്‍മാര്‍ കാല്‍നടയാത്രക്കാര്‍ക്കായി വാഹനം നിര്‍ത്തിയാല്‍ പിറകില്‍ വാഹനം ചെന്നിടിക്കുന്നതും പതിവാണ്. ഇവിടെ ഒരു ട്രാഫിക് പൊലിസ് ഉണ്ടെങ്കിലും പൊലിസിനെ അനുസരിക്കാന്‍ ചുള്ളന്മാരായ ബൈക്ക് യാത്രക്കാര്‍ തയാറാകുന്നില്ല. ഇവര്‍ യാത്രക്കാരുടെ മുന്നില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതിനാല്‍ ഭയപ്പാടെയാണ് സീബ്രാവര കടക്കേണ്ടിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."