HOME
DETAILS
MAL
വാഹനപരിശോധന 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
backup
September 01 2016 | 23:09 PM
കണ്ണൂര്‍: ജില്ലയില്‍ വാഹന പരിശോധനയില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 76 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു 41,000 രൂപ പിഴ ഈടാക്കി. ഇതില്‍ ടാക്സ് അടക്കാതെ സര്‍വിസ് നടത്തിയ ആറു വാഹനങ്ങള്‍, ഫിറ്റ്നസ് ഇല്ലാതെ സര്‍വീസ് നടത്തിയ നാല് വാഹനങ്ങള്‍, പെര്‍മിറ്റില്ലാത്ത റൂട്ടില്‍ സര്‍വിസ് നടത്തിയ ഒരു ബസ് എന്നിവയും ഉള്‍പ്പെടും. ഹെല്‍മറ്റ് സീറ്റ് ബെല്‍റ്റ്, ഇന്‍ഷൂറന്‍സ് എന്നിവയില്ലാതെ വാഹനം ഓടിച്ച കുറ്റത്തിനും പിഴ ഈടാക്കി. ബസ്സുകള്‍ ഞായറാഴ്ച ദിവസങ്ങളില്‍ സ്ഥിരമായി ട്രിപ്പ് മുടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആര്.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."