ഓണക്കാലത്ത് തെരുവ് കച്ചവടം നിയന്ത്രിക്കും
ഇരിട്ടി: ഓണക്കാലത്തെ തെരുവു കച്ചവടം നിയന്ത്രിക്കാന്‍ നടപടിയായി. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊലിസിന്റെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് ഓണത്തിനുള്ള തെരുവ് കച്ചവടം നിയന്ത്രിക്കാന്‍ തീരുമാനമായത്. ഇതുപ്രകാരം പൂവ് വില്‍പന ഉള്‍പ്പെടെ മുഴുവന്‍ തെരുവ് കച്ചവടവും ഇ.കെ നായനാര്‍ മിനി ഓപ്പണ്‍ സ്റ്റേഡിയത്തിനകത്തേക്ക് മാറ്റും. ഇതിന് വേണ്ടി കച്ചവടക്കാരില്‍ നിന്നും 500 ഫീസ് ഈടാക്കി താല്‍കാലിക ലൈസന്‍സ് കൊടുക്കും. 8 മുതല്‍ 15 വരെയാണ് കച്ചവടം ചെയ്യുന്നതിന് അനുമതി നല്‍കുക. ഇതിനുള്ള അപേക്ഷ 5 മുതല്‍ സ്വീകരിച്ച് തുടങ്ങും. ഓണകാലത്ത് തെരുവില്‍ കച്ചവടം നടത്തുന്നതിനാല്‍ പൊതു ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും ഗതാഗത തടസവും തടയുന്നതിനാണ് ഈ നടപടിയെന്ന് ചെയര്‍മാന്‍ പി.പി അശോകന്‍ പറഞ്ഞു. തെരുവ് കച്ചവടം നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും പൊലിസിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ചെയര്‍മാന്‍ പി.പി അശോകന്‍ അധ്യക്ഷനായി. മുനിസിപ്പല്‍ സെക്രട്ടറി ഐസക് ജോര്‍ജ് ഇരിട്ടി എസ്.ഐ സുധീര്‍ കല്ലന്‍, വ്യാപാരി നേതാക്കളായ പി.കെ മുസ്തഫ ഹാജി, നാസര്‍ മലബാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് വിവിധ സ്റ്റാന്റിങ്ങ് ചെയര്‍മാന്‍ മാരായ സി.മുഹമ്മദലി, പി.പി ഉസ്മാന്‍, പി.വി മോഹനന്‍, പി.കെ ബള്‍ക്കീസ്, എം.പി അബ്ദുറഹമാന്‍ എന്നിവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ വിജയന്‍, പി.എ നസീര്‍, മുഹമ്മദലി തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."