ആറളം ഫാമില്‍ കെട്ടിടമാഫിയകള് പിടിമുറുക്കുന്നു 62 കോടിയുടെ നബാര്‍ഡ് ഫണ്ട് തട്ടാനാണ് കെട്ടിടമാഫിയയുടെ ശ്രമമെന്ന് ആക്ഷേപം
ഇരിട്ടി:ആദിവാസി പുരധിവാസ മേഖലയായ ആറളം ഫാമില്‍ സമഗ്ര വികസനത്തിന്റെ പേരില്‍ നബാര്‍ഡ് ഫണ്ടായ 62 കോടി അടിച്ചു മാറ്റുന്നതിനായി കോണ്‍ക്രീറ്റ് മാഫിയകള്‍ പിടിമുറുക്കുന്നതായി ആദിവാസി വിമോചന മുന്നണി കണ്ണൂര്‍ ജില്ലാ കമ്മറ്റി ആരോപിച്ചു.
ഫാമിലെ ആദിവാസികള്‍ക്ക് വന്‍ കിട റോഡുകളോ പാലങ്ങളോ അല്ല വേണ്ടണ്ടത്. ആയിരത്തോളം ഏക്കര്‍ ഭൂമി കൃഷി ചെയ്യാതെ തരിശായി കിടക്കുമ്പോള്‍ ഈ ഭൂമിയില്‍ ആദിവാസികളെ കൊണ്ട കൃഷി ചെയ്യിക്കാനുള്ള അപദ്ധതിയാണ് നബാര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും വേണ്ടണ്ടതെന്നും അല്ലാതെ കുറെ കമ്യൂണിറ്റി ഹാളുകളും കോണ്‍ ക്രീറ്റ് ബില്‍ഡിംഗും നിര്‍മ്മിച്ചത് കൊണ്ടണ്ട് ഫാമിലെ ആദിവാസികളുടെ ജീവിതത്തിന് ഒരു മാറ്റവും ഉണ്ടണ്ടാകാന്‍ പോകുന്നില്ലെന്നും കഴിഞ്ഞ 10 വര്‍ഷത്തെ വികസനം നല്കുന്ന പാഠമിതാണെന്നും വിമോചന മുന്നണി അഭിപ്രായപെട്ടു.
ഇത്തരം വികസനത്തെ ശക്തമായി എതിര്‍ക്കുമെന്നും ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്കി.യോഗത്തില്‍ അരുവിക്കല്‍ കൃഷ്ണന് അധ്യക്ഷനായി.വി സുജേഷ്, കെ രാജേഷ്, കെ.കെ സുലോചന, വിനീഷ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."