
'തൊഴിലെന്ന പേരില്‍ യുവാക്കളെ ഇസ്റാഈല്‍ യുദ്ധഭൂമിയിലേക്ക് എറിഞ്ഞു കൊടുക്കുന്നത് നാണക്കേടല്ലേ' ഫലസ്തീന് ഐക്യദാര്‍ഢ്യത്തെ പരിഹസിച്ച യോഗിക്ക് പ്രിയങ്കയുടെ മറുപടി

ലഖ്നോ: ഫലസ്തീന് ഐക്യദാര്‍ഢ്യത്തെ പരിഹസിച്ച് രംഗത്തെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. ഇന്ത്യയിലെ യുവാക്കളെ തൊഴില്‍ നല്‍കുന്നതിന് പകരം അവരെ ഇസ്റാഈലിലെ യുദ്ധ ഭൂമിയിലേക്ക് വലിച്ചെറിയുന്നത് നാണക്കേട
ല്ലേ എന്ന് പ്രിയങ്ക തിരിച്ചടിച്ചു.
യു.പി യുവാക്കളെ ഇസ്റാഈലിലേക്ക് ജോലിക്ക് അയക്കുമ്പോള്‍, കോണ്‍ഗ്രസ് ബാഗുമായി നടക്കുകയാണെന്നായിരുന്നു യോഗിയുടെ പരിഹാസം. യു.പി നിയമസഭയിലായിരുന്നു യോഗിയുടെ പരാമര്‍ശം. ഫലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തന് ആലേഖനം ചെയ്ത, ഫലസ്തീന് എന്ന് ഇംഗ്ലീഷിയില് എഴുതിയ ബാഗുമായാണ് പ്രിയങ്ക തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയത്. ഈ ബാഗും ധരിച്ച് പാര്‍ലമെന്റില്‍ നില്ക്കുന്ന പ്രിയങ്കയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
'യു.പിയിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പകരം അവരെ ഇസ്റാഈലിലെ യുദ്ധ ഭൂമികയിലേക്ക് അയക്കുകയും അതിനെ നേട്ടമെന്ന് വിളിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ തൊഴിലില്ലായ്മയെ കുറിച്ച് യു.പി സര്‍ക്കാര്‍ ബോധവാന്മാരല്ല, ആ യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും വേദന അവര്‍ മനസ്സിലാക്കുന്നുമില്ല' പ്രിയങ്ക എക്സില്‍ കുറിച്ചു.
ഇസ്റാഈലിലേക്ക് ജോലിക്കു പോകുന്ന യുവാക്കള്‍ ജീവന് രക്ഷിക്കാനായി ബങ്കറുകളില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമ്പനികള്‍ അവരെ ചൂഷണം ചെയ്യുന്നതായു റിപ്പോര്‍ട്ടുണ്ട്. യുവാക്കളുടെ കുടുംബങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത്. തൊഴില്‍ നല്കാന് നിങ്ങളെ കൊണ്ട് കഴിയാത്തതിനാല്‍ ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കള്‍ ജീവന് വരെ പണയപ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നു. നമ്മുടെ യുവാക്കളെ തൊഴിലിനായി യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നത് നേട്ടമല്ല, മറിച്ച് ലജ്ജാകരമാണ്' പ്രിയങ്ക എക്സില്‍ കുറിച്ചു.
यूपी के युवाओं को यहां रोजगार देने की जगह उन्हें युद्धग्रस्त इजराइल भेजने वाले इसे अपनी उपलब्धि बता रहे हैं। उन्हें न तो प्रदेश की बेरोजगारी का हाल पता है, न ही उन युवाओं और उनके परिवारों की पीड़ा।
— Priyanka Gandhi Vadra (@priyankagandhi) December 17, 2024
खबरों के मुताबिक, इजराइल में काम करने गए युवा बंकरों में छुपकर अपनी जान बचा रहे… pic.twitter.com/UdUgMOl9yu
'ഫലസ്തീന് എന്നെഴുതിയ ഒരു ബാഗുമായി പാര്‍ലമെന്റില്‍ കറങ്ങിനടക്കുകയാണ് ഒരു കോണ്‍ഗ്രസ് നേതാവ്, നമ്മള് യു.പിയിലെ യുവാക്കളെ ഇസ്റാഈലിലേക്ക് ജോലിക്ക് അയക്കുന്നു. നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കാനായി യു.പിയില്‍നിന്ന് ഇതുവരെ 5,600 യുവാക്കളാണ് ഇസ്റാഈലിലേക്ക് പോയത്. മാസം ഒന്നര ലക്ഷം ശമ്പളത്തിനു പുറമെ, സൗജന്യ താമസവും ഭക്ഷണവും പൂര്‍ണ സുരക്ഷയും യുവാക്കള്‍ക്ക് ലഭിക്കുന്നുണ്ട്' എന്നായിരുന്നു യോഗി നിയമസഭയില്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീന് നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്സഭയിലേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്ച ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയറിയിക്കുന്ന ബാഗുമായാണ് പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം നില്‍ക്കുമെന്ന് എഴുതിയ ബാഗായിരുന്നു അത്.
Congress MP Priyanka Gandhi hit back at Uttar Pradesh Chief Minister Yogi Adityanath's remarks on Palestine unity, criticizing his stance on sending Indian youth to Israel for jobs instead of providing employment in India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്
Kerala
• 3 days ago
പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു
uae
• 3 days ago
'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി
National
• 4 days ago
ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ
National
• 4 days ago
'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
National
• 4 days ago
ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്
latest
• 4 days ago
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി
latest
• 4 days ago
നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍
Kerala
• 4 days ago
വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്
Kerala
• 4 days ago
പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം
oman
• 4 days ago
ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന
International
• 4 days ago
പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി
Kerala
• 4 days ago
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം
Kerala
• 4 days ago
ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്
uae
• 4 days ago
പേര് മാറ്റണമെന്ന് ട്രംപ് പറഞ്ഞു, അനുസരിച്ച് ഗൂഗ്ൾ; ഗൾഫ് ഓഫ് മെക്സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക'
International
• 4 days ago
എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു
Kerala
• 4 days ago
അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്?
International
• 4 days ago
യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍
National
• 4 days ago
ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം
uae
• 4 days ago
സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി
Kerala
• 4 days ago
കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്ചെക്ക്'
National
• 4 days ago