ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന പഴകിയ ഭക്ഷണം പിടികൂടി
പാനൂര്‍: പന്ന്യന്നൂര്‍, മൊകേരി, കുന്നോത്തുപറമ്പ് പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷണ നിര്‍മാണ യൂനിറ്റുകള്‍ എന്നിവിടങ്ങളിലാണ് പകര്‍ച്ചവ്യാധി നിയന്ത്രിത പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി അജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ചമ്പാട് മാക്കുനിയില്‍ ഹബീബി ഓപ്പണ്‍ ടേബിള്‍ ഹോട്ടലില്‍ പഴകിയ ഇറച്ചി, ഫ്രൈഡ്റൈസ് എന്നിവ പിടികൂടി. മാക്കുനിയില്‍ വീടു കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്ഷണ നിര്‍മാണ യൂനിറ്റ് അടച്ചു പൂട്ടി. ഇവിടെ നിന്നും ഹോട്ടലുകളിലേക്കും, കല്യാണ വീടുകളിലേക്കും വിതരണം ചെയ്യുന്നതിനായി ഉണ്ടാക്കിയ വെള്ളാപ്പം, ഇടിയപ്പം പിടികൂടി. വൃത്തിഹീനമായ രീതിയിലാണ് പ്രവര്‍ത്തനമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.എം പ്രജിത്ത്, ടി ജിതേഷ്, വത്സതിലകന്‍, സിസിലി കെ തോമസ് റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."