HOME
DETAILS

രോഗികളോടു കരുണയില്ലാതെ കാരുണ്യ ജീവനക്കാരില്ലാത്തതിനാല്‍ ജില്ലാ ഓഫിസിലെ പ്രവര്‍ത്തനം അവതാളത്തില്‍

  
backup
September 01 2016 | 23:09 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95


കണ്ണൂര്‍: മാറാരോഗികള്‍ക്കു സാന്ത്വനം പകരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ ജില്ലാ കേന്ദ്രത്തില്‍ പ്രവര്‍ത്തനം താളം തെറ്റുന്നു. ജില്ലാ ലോട്ടറി ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രത്തില്‍ ആവശ്യത്തിനു ജീവനക്കാരില്ല.
മൂന്നു ജീവനക്കാരുണ്ടായിരുന്ന ജില്ലാ ഓഫിസില്‍ നിലവിലുണ്ടായിരുന്ന താല്‍കാലിക ജീവനക്കാരിയ ഒഴിവാക്കിയതോടെ ചികിത്സാ സഹായത്തിനുള്ള രോഗികളുടെ ഫയലുകള്‍ നിങ്ങുന്നതു ഒച്ചിഴയും വേഗത്തിലായി. ഒരു ലെയ്‌സണ്‍ ഓഫിസര്‍ക്കു പുറമെ വനിതാ ജീവനക്കാരായ മൂന്നു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ ഒരു ജീവനക്കാരിയെയാണു അധികമാണെന്നു കണ്ട് ദിവസങ്ങള്‍ക്കു മുമ്പ് പിരിച്ചുവിട്ടത്.
ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന കാസര്‍കോട്, വയനാട് ജില്ലകളിലെ ഓഫിസ് ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്. ദിനംപ്രതി അമ്പതോളം പേര്‍ കാരുണ്യ പദ്ധതി വഴി ചികിത്സാ സഹായത്തിനായി അപേക്ഷിക്കാന്‍ കണ്ണൂരിലെ ജില്ലാ ഓഫിസില്‍ എത്തുന്നുണ്ട്. ഇതില്‍ ഹൃദയ ശസ്ത്രക്രിയ, അര്‍ബുദ ചികിത്സ തുടങ്ങിയ അടിയന്തിരമായി നടത്തേണ്ട ചികിത്സാ അപേക്ഷകളും ഉള്‍പ്പെടുന്നുണ്ട്. അപേക്ഷയുടെ വിശദാംശങ്ങള്‍ കംപ്യൂട്ടറില്‍ പൂര്‍ണമായി രേഖപ്പെടുത്തി രേഖകളുടെ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ഇവര്‍ക്കെല്ലാം കൈപ്പറ്റിയ രശീത് നല്‍കണം. അതിനിടെ നേരത്തെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ എത്തുന്നവരുടെ സംശയങ്ങള്‍ക്കു മറുപടി പറയേണ്ടതും ഇവരുടെ ചുമതലയാണ്.
ഓഫിസില്‍ ലഭിക്കുന്ന ഫോണ്‍ വിളികള്‍ക്കു മറുപടി പറയാന്‍ തന്നെ ഒരാള്‍ വേണമെന്ന സ്ഥിതിയാണ്. ഫയലുകളുടെ ആവശ്യകതയിലേക്ക് ഇടയ്ക്കിടെ ജില്ലാ മെഡിക്കല്‍ ഓഫിസിലും കലക്ടറേറ്റിലും കയറിയിറങ്ങാനും വേറെയാരുമില്ല. നിലവിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഇല്ലാതായതോടെ കാര്യങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. ഒഴിവാക്കപ്പെട്ടയാള്‍ക്കു പകരം മറ്റൊരാളെ നിയമിച്ചാലേ പ്രശ്‌നം  പരിഹാരിക്കാനാകൂ. ഇതിനു ജില്ലാ ഭരണകൂടം മുന്‍കൈയെടുത്തേ തീരൂവെന്നു അപേക്ഷ നല്‍കാനെത്തുന്ന രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 months ago
No Image

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

National
  •  2 months ago
No Image

പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ദുബൈ

uae
  •  2 months ago
No Image

ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

Kerala
  •  2 months ago
No Image

23വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: നാളെ 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ ടെണ്ടറിന് അനുമതി

Kerala
  •  2 months ago
No Image

'അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദീഖ്

Kerala
  •  2 months ago
No Image

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലിസ്, കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago