HOME
DETAILS
MAL
ക്ഷീരവികസന ഓഫിസ് ഉദ്ഘാടനം ചെയ്തു
backup
September 02 2016 | 00:09 AM
കാറഡുക്ക: ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന ഓഫിസ് മുള്ളേരിയയില്‍ പി കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന് അധ്യക്ഷനായി. ക്ഷീരവികസന യൂനിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സ്വപ്ന, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബി.എം പ്രദീപ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എ പി.ഉഷ, കാറഡുക്ക പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരായ കെ. ഉഷ, ബിന്ദു ശ്രീധരന്, പി.കെ ഗോപാലന് പങ്കെടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ കുമാരന് സ്വാഗതവും ക്ഷീരവികസന ഓഫിസര്‍ പി.എച്ച് സിറാജുദ്ദീന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."