എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിനു കാലിക്കടവ് ഒരുങ്ങി
കാലിക്കടവ്: എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം നാലു മുതല്‍ ആറു വരെ കാലിക്കടവില്‍ നടക്കും. സമ്മേളനം നാലിനു വൈകുന്നേരം നാലിനു സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് മുഖ്യാതിഥിയായിരിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതിനിധി സമ്മേളനം കാലിക്കടവ് കരക്കാവ് ഓഡിറ്റോറിയത്തില്‍ അഞ്ച്, ആറ് തിയതികളില്‍ നടക്കും. അഞ്ചിനു രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് മുകേഷ് ബാലകൃഷ്ണന് പതാക ഉയര്‍ത്തും. എ.ഐ.വൈ. എഫ് സംസ്ഥാന സെക്രട്ടറി കെ രാജന് എം.എല്‍.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ. വി സുരേഷ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജോ. സെക്രട്ടറി മഹേഷ് കക്കത്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും.
ജില്ലയിലെ ആറു മണ്ഡലങ്ങളില്‍ നിന്നായി 150 പ്രതിനിധികളാണു രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."