HOME
DETAILS

അരി മോഷ്ടിച്ചു എന്നാരോപിച്ച് ദളിത് യുവാവിനെ മരത്തിൽകെട്ടിയിട്ട് അടിച്ചുകൊന്നു; 3 പേർ പിടിയിൽ

  
December 24 2024 | 06:12 AM

Dalit youth tied to a tree and beaten to death for allegedly stealing rice 3 people arrested

ഛത്തീസ്‌ഗഢ്:ഛത്തീസ്‌ഗഢിലെ രാജ്ഗഢിൽ  അരി മോഷ്‌ടിച്ചു എന്നാരോപിച്ച് ദളിത് യുവാവിനെ അടിച്ചുകൊന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഛത്തീസ്‌ഗഢിലെ രാജ്ഗഢിൽ കഴിഞ്ഞ ഞായറാഴ്‌ചയാണ് 50 വയസ്സുകാരനായ പഞ്ച്റാം സാർഥിയെ  മരത്തിൽകെട്ടിയിട്ട് അടിച്ചുകൊലപ്പെടുത്തിയത്. കേസിൽ വിരേന്ദ്ര സിദാർ, അജയ് പർദ്ധാൻ, അശോക് പർദ്ധാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരാളുമുണ്ടെന്ന് പോലീസ് അറിയിച്ചു. ആൾക്കൂട്ട കൊലയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചെങ്കിലും കേസ് ആ വകുപ്പിന് കീഴിലല്ല എന്നാണ് പോലീസ് റിപ്പോർട്ട്.

ഞായറാഴ്ച പുലർച്ച 2 മണിയോടെയാണ് സംഭവമുണ്ടായത്. തന്റെ വീടിനുള്ളിൽ മറ്റാരോ പ്രവേശിച്ച ശബ്‌ദം കേട്ട് ഉണരുമ്പോൾ പഞ്ച്റാം ഒരു ചാക്ക് അരി മോഷ്ടിക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത് എന്നാണ് മുഖ്യപ്രതിയായ വിരേന്ദ്ര സിദാറ്‍ പൊലീസിന് മൊഴി നൽകിയത്. പിന്നാലെ അയൽക്കാരായ അജയേയും അശോകിനെയും കൂട്ടി പഞ്ച്റാമിനെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

മുളവടിയുപയോഗിച്ച് പഞ്ച്റാമിനെ ക്രൂരമായി മർദിച്ചു. ഒടുവിൽ പുലർച്ചെ ആറുമണിയോടെ ഗ്രാമത്തലവൻ വിവരം നൽകിയതിനുസരിച്ചാണ് പോലീസ് എത്തിയത്. അപ്പോഴേക്കും മരത്തിൽ കെട്ടിയിട്ട പഞ്ച്റാമിൻ്റെ ബോധം പോയിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റാരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ആൾക്കൂട്ട കൊലപാതകമാണ് നടന്നതെന്നും പ്രതികൾക്ക് തക്കശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  9 hours ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  10 hours ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  10 hours ago
No Image

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  10 hours ago
No Image

ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ

uae
  •  10 hours ago
No Image

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാ​ഗ് ചെയ്ത 5പേർ റിമാൻഡിൽ

Kerala
  •  10 hours ago
No Image

ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി

Kerala
  •  11 hours ago
No Image

വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  11 hours ago
No Image

പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം

qatar
  •  11 hours ago
No Image

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

oman
  •  12 hours ago