ജലസംരക്ഷണത്തിന് മാതൃകയായി തംബുരു ക്ലബും നാട്ടുകാരും
പുല്‍പ്പള്ളി: ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ചാക്കെടുതി അനുഭവിക്കുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വരള്‍ച്ചയെ പ്രതിരോധിക്കുക എന്ന സന്ദേശമുയര്‍ത്തി കടമാന്‍ തോടില്‍ തടയണ നിര്‍മിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി തംബുരു ക്ലബും നാട്ടുകാരും രംഗത്ത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വരള്‍ച്ചയ്ക്ക് മുമ്പെ തന്നെ തടയണകളില്‍ ജലം സംരക്ഷിച്ച് കിണറുകളിലും വയലുകളിലും ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് തടയണ നിര്‍മിക്കുന്നത്. പ്രദേശത്തെ അമ്പതോളം പ്രവര്‍ത്തകര്‍ തടയണ നിര്‍മാണത്തില്‍ പങ്കെടുത്തു.
മാതൃക ഉള്‍ക്കൊണ്ട് കന്നാരംപുഴയിലും മുദ്ദള്ളിതോട്ടിലും കടമാന്‍തോട്ടിലും ജലസംരക്ഷണ പ്രവര്‍ത്തനം ആരംഭിക്കാന്‍ ജനങ്ങള്‍ സ്വയം തയ്യാറാകണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വരള്‍ച്ചയുണ്ടാകുമ്പോള്‍ മാത്രം തടയണകള്‍ നിര്‍മിക്കുന്ന സമീപനമൊഴിവാക്കി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മഴക്കാലത്ത് തന്നെ ആരംഭിച്ച് വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന സന്ദേശം നല്കാന് ഇതിലൂടെ സാധിച്ചെന്ന് ക്ലബ് അംഗങ്ങളും നാട്ടുകാരും പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തടയണകള്‍ നിര്‍മിച്ച് ജലം സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും. എം.പി. രാജന്, രാജു, സ്റ്റീഫന്‍, ഷാജി തുരുത്തിയില്‍, ബോബി, ജോസ് കുന്നത്ത്, കുര്യാച്ചന് തേവര്‍ക്കാട്ടില്‍, തങ്കച്ചന്, റോയ് തേവര്‍ക്കാട്ടില്‍, രാജേഷ് വല്ലട്ടുതൊട്ടിയില്, ഡാനിയല്‍ എന്നിവര്‍ തടയണ നിര്‍മാണത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."