എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി പദ്ധതിക്ക് തുടക്കം
എളവള്ളി: പുവ്വത്തൂര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ കേരള ലൈബ്രറി കൗണ്‍സിലിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി പദ്ധതി തുടങ്ങി. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവര്‍ വായിച്ച പുസ്തകങ്ങളേയും ലേഖനങ്ങളേയും കുറിച്ച് കുറിപ്പ് തയാറാക്കി ഓരോ മാസവും എഴുത്ത് പെട്ടിയില്‍ നിക്ഷേപിക്കുകയും മികച്ച കുറിപ്പിന് കാഷ് അവാര്‍ഡും നല്കുന്നതുമാണ് പദ്ധതി. പഞ്ചായത്ത് തലത്തിലുള്ള മോണിറ്ററിങ് കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. പ്രധാനാധ്യാപകന് സി.എഫ്.ഷാജുവിന് നല്കി പഞ്ചായത്തംഗം സി.എഫ്.രാജന് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം ലെനിന് ടി.പി. അധ്യക്ഷനായി. പുവ്വത്തൂര്‍ സ്വതന്ത്ര കലാ പരിഷത്ത് കണ്‍വീനര്‍ സതീശന് പി.എസ്, സേതുമാസ്റ്റര്‍, വെറോനി സി.വി, പ്രമിന്‍ ചാക്കോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."