HOME
DETAILS
MAL
ചാവക്കാട് താലൂക്കാശുപത്രിയില്‍ മാമോഗ്രാം യൂനിറ്റിന് അംഗീകാരം
backup
September 02 2016 | 01:09 AM
ചാവക്കാട്: താലൂക്ക് ജനറല്‍ ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവില്‍ സ്താനാര്‍ബുദം നിര്‍ണയിക്കുന്ന മാമോഗ്രാം യൂണിറ്റ് അംഗീകാരം.
തീരദേശ മേഖലയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഈ യൂനിറ്റിന് സി.എന്‍.ജയദേവന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് 65 ലക്ഷം രൂപ അനുവദിച്ചത്.
ഇതില്‍ പത്ത് ലക്ഷം രൂപ കെട്ടിട നിര്‍മാണത്തിനും 55ലക്ഷം യന്ത്രത്തിനുമാണ്. സ്തനാര്‍ബുദം പ്രാരംഭ ദിശയില്‍ തന്നെ കണ്ടുപിടിക്കാന്‍ മാമ്മോഗ്രാം മെഷീന് കൊണ്ട് കഴിയും.
ജില്ലയില്‍ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു പുറമെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും മുളങ്കുന്നത്ത്കാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാത്രമാണ് ഇപ്പോള്‍ മാമോഗ്രാം യൂനിറ്റുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."