HOME
DETAILS
MAL
ജനപ്രതിനിധികള്‍ക്ക് വര്‍ധിപ്പിച്ച ഓണറേറിയം ഈ മാസം മുതല്‍
backup
September 02 2016 | 01:09 AM
ഷൊര്‍ണൂര്‍: ഈ മാസം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വര്‍ധിപ്പിച്ച ഓണറേറിയം ലഭിച്ചു തുടങ്ങും. 2016 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധിപ്പിച്ച തുക ലഭിക്കുക. ഇതു പ്രകാരം കൗണ്‍സിലര്‍മാര്‍ക്ക് ഇനി മുതല്‍ 7,600 രൂപയാണ് ലഭിക്കുക. പഴയ ഓണറേറിയം 3,800രൂപയായിരുന്നു. ഇരട്ടി സംഖ്യയാണ് വര്‍ധിച്ചത്. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് പുതുക്കിയ പ്രകാരം 8800 രൂപയാണ് ലഭിക്കുക, പഴയത് 4400 രൂപയായിരുന്നു. വൈസ് ചെയര്മാന് 6000 രൂപയില്‍നിന്ന് 12,000 രൂപയായി ഉയര്‍ന്നു. ചെയര്മാന് 14,600 രൂപയാണ് ലഭിക്കുക. പഴയത് 7,300 രൂപയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."