കശുവണ്ടി കൃഷി വ്യാപിപ്പിക്കാന്‍ 700 കോടിയുടെ പദ്ധതിയുമായി കേരളം
ഹൈദരാബാദ്: മറ്റു സംസ്ഥാനങ്ങളില്‍ കശുവണ്ടി കൃഷി ചെയ്ത് തോട്ടണ്ടിവ്യവസായം വ്യാപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍. 700 കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കൃഷി നടത്താന്‍ പാട്ടത്തിനു ഭൂമി നല്കാന് കേരളം ആന്ധ്രാപ്രദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തോട്ടണ്ടിയുടെ ലഭ്യതക്കുറവാണ് കശുവണ്ടി വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതു പരിഹരിക്കാനാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളില്‍ 50000 ഹെക്ടര്‍ സ്ഥലം പാട്ടത്തിനെടുക്കാന്‍ ധാരണയായിട്ടുണ്ട്. 99 വര്‍ഷത്തേക്കാണ് പാട്ടം.
ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ അടുത്തുതന്നെ ഇതുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്തും. ചര്‍ച്ച വിജയിച്ചാല്‍ പദ്ധതി തുടങ്ങാനാണ് കേരളത്തിന്റെ തീരുമാനം.
ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍നിന്നാണ് കേരളം ഇപ്പോള്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നത്. സംസ്ഥാനം കശുവണ്ടി കൃഷി ചെയ്യുകവഴി ഇറക്കുമതി കുറച്ച് വിദേശനാണ്യം നേടാനാകുമെന്നാണ് കേരളത്തിന്റെ കണക്കൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."