പ്രധാനമന്ത്രിയെ ബ്രാന്‍ഡ് അംബാസിഡറാക്കി റിലയന്‍സിന്റെ പരസ്യം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രാന്‍ഡ് അംബാസിഡറാക്കി റിലയന്‍സിന്റെ മുഴുവന്‍പേജ് പരസ്യം. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയെന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം.
റിലയന്‍സ് കാ പിഎം എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ വൈറലാകുകയാണ്.
PM of India openly endorses Reliance product pic.twitter.com/rHPAdwvjsR
— Arvind Kejriwal (@ArvindKejriwal) September 2, 2016
റിലയന്‍സ് ഇന്നലെ പ്രഖ്യാപിച്ച പുതിയ മൊബൈല്‍ കണക്ഷനായ ജിയോയുടെ പരസ്യത്തിലാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ വച്ചത്. ഇന്ത്യക്കു സമര്‍പ്പിക്കുന്നു, 1.2 ബില്യന്‍ ഇന്ത്യക്കാര്‍ക്കും എന്ന തലവാചകത്തില്‍ വന്ന പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ മാത്രമാണ് ഉള്ളത്.
പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ വീക്ഷണമാണ് തങ്ങള്‍ നടപ്പാക്കിയിരിക്കുന്നതെന്ന് പരസ്യത്തില്‍ പറയുന്നു.
പ്രധാനമന്ത്രി മിസ്റ്റര്‍ റിലയന്‍സായെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പരിഹസിച്ചു.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ അല്ലാതെ മറ്റു പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം സാധാരണ ഉപയോഗിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."