നിമിഷ പ്രിയയുടെ മോചനം: മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍
ന്യൂഡല്‍ഹി: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍. മുതിര്‍ന്ന ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷക്ക് യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി ഈയിടെയാണ് അനുമതി നല്‍കിയത്. കൊല്ലപ്പെട്ട യമന്‍ യുവാവ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരു മാസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 ല്‍ യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നഴ്‌സായ നിമിഷ പ്രിയയെ യമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. വര്‍ഷങ്ങളായി യമനില്‍ ജോലി ചെയ്യുകയായിരുന്നു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ. തലാലുമായി ചേര്‍ന്ന് യമനില്‍ നിമിഷപ്രിയ ഒരു ക്ലിനിക് തുടങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തില്‍ തലാല്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാല്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ യമന്‍ കോടതി നിമിഷപ്രിയക്ക് വധശിക്ഷക്ക് വിധിച്ചിരുന്നു. തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കി, നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ കുടുംബം ശ്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."