HOME
DETAILS
MAL
പാനൂരില്‍ കളിക്കുന്നതിനിടെ ബോംബ് പൊട്ടി പത്തുവയസുകാരനു പരുക്ക്
backup
September 02 2016 | 12:09 PM
കണ്ണൂര്‍: കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് പത്തുവയസുകാരനു പരുക്കേറ്റു. പാനൂര്‍ ചെണ്ടയാട് നിള്ളങ്ങല്‍ കിഴക്കുവയല്‍ വലിയപറമ്പത്ത് ചന്ദ്രന്റെ മകന് ദേവാനന്ദനാണ് (10) പരുക്കേറ്റത്. കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇന്നുച്ചയോടെ പേരാവൂരിലും ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരുക്കേറ്റിന്നു.
വൈകുന്നേരമായിരുന്നു സംഭവം. ആള്‍താമസമില്ലാത്ത വീടിനു സമീപം കളിക്കുന്നതിടെ വീടിന്റെ പുകക്കുഴലിന്റെ പൈപ്പില്‍ തൊട്ടപ്പോള്‍ ഇഷ്ടിക വീണ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പുകക്കുഴലിനുള്ളില്‍ ഒളിപ്പിച്ചുവച്ച ബോംബാണു പൊട്ടിത്തെറിച്ചത്. പാനൂര്‍ പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."