റെസിഡന്‍സ് അസോസിയേഷന് തെരഞ്ഞെടുപ്പ് യോഗം അലസിപ്പിരിഞ്ഞു
പറവൂര്‍: നൂറ്റിമുപ്പതോളം അസോസിയേഷനുകള്‍ക്ക് അംഗത്തമുള്ള പറവൂര്‍ താലൂക്ക് റസിഡന്‍സ് അസോസിയേഷന് (പാട്രാക്) വാര്‍ഷിക കൗണ്‍സില്‍ യോഗം ഭാരവാഹി തര്‍ക്കത്തെതുടര്‍ന്ന് അലസിപ്പിരിഞ്ഞു. നിലവിലുള്ള ഭാരവാഹികളില്‍ ചിലര്‍ക്ക് വീണ്ടുംതുടരണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് തര്ക്കങ്ങള്ക്കിടയായത്.
സര്ക്കാര്പരിപാടികളിലും വിവിധ സമിതികളിലും അസോസിയേഷന് പ്രതി നിധികള്‍ക്കു ലഭിക്കുന്ന അംഗീകാരവും സര്‍ക്കാര്‍ ഓഫീസുകളിലടക്കം സ്ഥാപിക്കാവുന്ന ബന്ധങ്ങളുമാണ് ഭാരവാഹിത്വത്തിന് പിടിവലിയാകാന് കാരണമെന്ന് അറിയുന്നു.
അസോസിയേഷന്റെ നിലവിലെ ചട്ടം അനുസരിച്ചു രണ്ട് പ്രാവശ്യത്തില്‍ കൂടുതലായിതുടരാനാകില്ല. എന്നാല്‍ പൊതുയോഗത്തിന്റെ താല്പര്യ പ്രകാരം പ്രത്യേകതീരുമാനമെടുത്താല് ഒരുവട്ടംകൂടി തുടരാവുന്നതാണ്. രണ്ടുവര്‍ഷമാണ് തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധി.
കഴിഞ്ഞ 28നു ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലില്‍ ഭരണസമിതിയിലേക്കുള്ള മുപ്പതംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. തുടര്‍ന്ന് റിട്ടേണിങ് ഓഫിസറായ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്നും ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്നപ്പോഴാണ് തര്ക്കംഉടലെടുത്തത്.
നിലവില്‍ രണ്ടു ടൈം പൂര്‍ത്തിയാക്കിയ പ്രസിഡന്റ് ഒരുവട്ടംകൂടി തുടരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പൊതുയോഗത്തിന്റെ അനുമതിയില്ലാതെ തുടരാനാകില്ലെന്ന് അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ റിട്ടേണിങ് ഓഫിസറെകൂടി ഒരുവിഭാഗം കക്ഷിയാക്കിയപ്പോള് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്നും പിന്‍വാങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."