കോറി ആന്ഡേഴ്സണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; കളിക്കുക യുഎസ്എ ടീമിനുവേണ്ടി
ന്യൂസിലാന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കോറി ആന്ഡേഴ്സണ് വീണ്ടും സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കാനഡക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ സ്ക്വാഡിലാണ് കോറി ആന്‍ഡേഴ്സനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവരെ ക്രിക്കറ്റ് ടീമില്‍ പരിഗണിക്കാമെന്ന മാനേജ്മെന്റിന്റെ തീരുമാനമാണ് ആന്ഡേഴ്സന് തുണയായത്. ആഭ്യന്തര ലീഗുകളില്‍ സജീവമായിരുന്നെങ്കിലും ദീര്‍ഘനാളായി ന്യൂസിലന്‍ഡ് ടീമിന് നിന്ന് അദ്ദേഹം പുറത്തായിരുന്നു.
തന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നും രാജ്യാന്തര മത്സരങ്ങളില്‍ കളിക്കുവാന്‍ താല്പര്യപ്പെടുന്നുണ്ടെന്നും 33 കാരനായ ആന്ഡേഴ്സണ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. 2018 നവംബറിലാണ് ന്യൂസിലന്‍ഡിനായി തന്റെ അവസാന മത്സരം അദ്ദേഹം കളിച്ചത്. 5 വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ദേശീയ ജേഴ്സിയില്‍ അദ്ദേഹം കളിക്കിറങ്ങുന്നത്. അതേസമയം ഇന്ത്യന്‍ താരമായിരുന്ന ഉന്മുക്ത് ചന്ദിന് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.
യുഎസ്എ സ്ക്വാഡ്:
മോനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), ആരോണ്‍ ജോണ്‍സ് (വൈസ് ക്യാപ്റ്റന്‍), കോറി ആന്ഡേഴ്സണ്, ഗജാനന്ദ് സിംഗ്, ജെസ്സി സിംഗ്, സൗരഭ് നേത്രവല്‍ക്കര്‍, നിസര്‍ഗ് പട്ടേല്‍, സ്റ്റീവന്‍ ടെയ്ലര്, ആന്‍ഡ്രീസ് ഗൗസ്, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, നോസ്തുഷ് കെഞ്ചിഗെ, മിലിന്ദ് കുമാര്‍ നിതീഷ് കുമാര്‍, ഉസ്മാന് റഫീഖ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."