HOME
DETAILS

സംഭലില്‍ പ്രതികാര നടപടി തുടര്‍ന്ന് യോഗി സര്‍ക്കാര്‍: 91 പേര്‍ക്കെതിരേ ഒന്നിച്ച് ജാമ്യമില്ലാ വാറണ്ട്; എല്ലാം സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് അഖിലേഷ്

  
Muqthar
January 08 2025 | 00:01 AM

non-bailable arrest warrants against 91 people in Sambhal case

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ നടന്ന സര്‍വേക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി കേസെടുത്ത 91 പേര്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് യു.പി പൊലിസ് അറിയിച്ചു. പൊലിസിന് നേരെ കല്ലെറിഞ്ഞ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 54 പ്രതികളെ അറസ്റ്റ് ചെയ്തതായും അക്രമത്തില്‍ പങ്കെടുത്തതിന് 91 പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പൊലിസ് പറഞ്ഞു. ഇനി 91 പേരെയാണ് പിടികൂടാനുള്ളത്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലോ സമീപ ജില്ലകളിലെ ബന്ധുവീടുകളിലോ ഉണ്ടാവാനാണ് സാധ്യത. അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാനും ജാമ്യമില്ലാ വാറണ്ട് ഇറക്കാനും കോടതിയെ സമീപിക്കുമെന്നും പ്രതികളാരെയും വെറുതെവിടില്ലെന്നും സംഭല്‍ എസ്.പി കൃഷ്ണ കുമാര്‍ ബിഷ്‌നോയ് പറഞ്ഞു.


കഴിഞ്ഞദിവസങ്ങളില്‍ അദ്‌നാന്‍ മുഹമ്മദിനെയും (30) സിക്ര ഖാത്തൂനെയും (45) അറസ്റ്റ് ചെയ്തതായും ഇവര്‍ പൊലിസുകാര്‍ക്കെതിരേ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തവരാണെന്നും ബിഷ്‌നോയ് ആരോപിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടുദിവസത്തിനുള്ളില്‍ കോടതി ഇവര്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതികളുടെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന വിധത്തിലുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലിസ് ഭീഷണിപ്പെടുത്തി.


നവംബര്‍ അവസാനം ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ സംഘത്തിന് നേര്‍ക്ക് പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പൊലിസിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു വെടിവയ്പ്പ്. പിന്നാലെ പ്രദേശത്ത് കൂട്ട റെയ്ഡും ബുള്‍ഡോസര്‍രാജും നടപ്പാക്കിയതോടെ ഇവിടെയുള്ള പ്രായപൂര്‍ത്തിയായ മിക്ക മുസ്ലിംകളും മാറിനില്‍ക്കുകയോ ഒളിവില്‍കഴിയുകയോ ചെയ്തിരുന്നു. മിക്ക വീട്ടിലും ഏറെക്കുറേ സ്ത്രീകളും കുട്ടികളുമാണുള്ളത്. ഇതിനിടെയാണ് പ്രതികാര നടപടിയുമായി വാറണ്ട് ഇറക്കാനുള്ള നീക്കം പൊലിസ് നടത്തുന്നത്.


നവംബറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ഥലം എം.പിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാവുറഹ്മാന്‍ ബര്‍ഖ് ആണ് ഒന്നാം പ്രതി. തിരിച്ചറിയാത്ത 700 ഓളം പേരും പ്രതിപ്പട്ടികയിലുണ്ട്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബര്‍ഖ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അറസ്റ്റ്‌ചെയ്യുന്നതില്‍നിന്ന് കോടതി അദ്ദേഹത്തിന് സംരക്ഷണം നല്‍കിയിരുന്നു. സ്ഥലം എം.എല്‍.എയുടെ മകന്‍ സുഹൈല്‍ ഇഖ്ബാലും ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയും കേസിലെ പ്രതികളാണ്. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സംഭലില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഗൂഢാലോന നടത്തുന്നതായി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പറഞ്ഞു. സംഭലില്‍ സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കുകയാണെന്നും അല്ലെങ്കില്‍ എന്തുകൊണ്ടാണ് പാര്‍ട്ടി പ്രതിനിധി സംഘത്തെ സംഭലിലേക്ക് കടത്തിവിടാതെ തടഞ്ഞതെന്നും അഖിലേഷ് ചോദിച്ചു. മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ഹൃദയശൂന്യരായ, സഹതാപമില്ലാത്ത പാര്‍ട്ടിയാണവര്‍. നീതിക്കും പൊതുജന പരാതികള്‍ക്കും ഈ സര്‍ക്കാരില്‍ സ്ഥാനമില്ലെന്നും അഖിലേഷ് പറഞ്ഞു.

 non-bailable arrest warrants against 91 people in Sambhal case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  33 minutes ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  an hour ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  an hour ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  an hour ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  2 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  4 hours ago