HOME
DETAILS

ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ കുഞ്ഞു അടുക്കളത്തോട്ടം എങ്ങനെ ഒരുക്കാം

  
Laila
January 08 2025 | 09:01 AM

How to set up a baby kitchen garden in a small apartment

നഗരത്തിലെ താമസം, വീടോ ഫഌറ്റോ ചെറുതാണെങ്കിലും നമുക്ക്് അടുക്കളത്തോട്ടം ഒരുക്കണമെങ്കില്‍ മുന്‍വശത്തോ പിന്‍വശത്തോ സ്ഥലമില്ലായിരിക്കും. എന്നാല്‍ സ്വന്തമായി സസ്യങ്ങളും പച്ചക്കറികളും വളര്‍ത്തണമെങ്കില്‍ ധാരാളം സ്ഥലം വേണമെന്നില്ല. മാത്രമല്ല കെമിക്കല്‍രഹിത കീടനാശിനി ഇല്ലാത്ത സ്വാദിഷ്ടമായ പച്ചക്കറികള്‍ നിങ്ങള്‍ക്കു തന്നെ ഉണ്ടാക്കാം. ഹാങ്ങിങ് ഗാര്‍ഡനുകളും ഇന്‍ഡോര്‍ ഗാര്‍ഡനുകളും ഇപ്പോള്‍ സജീവമാണ്. അതിനായി 


നല്ല സൂര്യപ്രകാശമുള്ള സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ചെറിയ ബാല്‍ക്കണിയിലോ വിന്‍ഡോ ഗ്രില്ലിലോ സ്വീകരണമുറയോ ആവാം. പച്ചക്കറികള്‍ വളര്‍ത്താന്‍ അനുയോജ്യം നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ്. അതിനായി രാവിലെ മുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെ എങ്ങനെ നീങ്ങുന്നുവെന്നും നിരീക്ഷിക്കുക.

 

mulag.jpg

പഴയോ കുപ്പികളോ ടെട്രാ പാക്കുകളോ ഉപയോഗിക്കാം. അല്ലെങ്കില്‍ മെറ്റാലിക്, സെറാമിക്, മരം പാത്രങ്ങളും ഉപയോഗിക്കാവുന്നതാണ്. ഇവ നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.

എങ്ങനെയായാലും ചുവരില്‍ ഘടിപ്പിക്കാനാണെങ്കില്‍ അതിനുള്ള പാത്രങ്ങളും വിന്‍ഡോ ബോക്‌സുകളായി തൂക്കിയിടാനാണെങ്കില്‍ അതിനുള്ളവയും ലഭിക്കുന്നതാണ്. ടെറസോ ബാല്‍ക്കണിയോ ഉണ്ടെങ്കില്‍ ചതുരാകൃതിയിലുള്ള തടി പെട്ടികളില്‍ സ്‌ക്വയര്‍ഫീറ്റ് ഗാര്‍ഡനിങ് നടത്താം. നല്ല ഭാവനയുണ്ടെങ്കില്‍ സൂപ്പറായിരിക്കും. 

 

gard.jpg


എളുപ്പത്തില്‍ വളര്‍ത്താവുന്ന പച്ചക്കറികളാണ് ബീന്‍സ്, വെണ്ട, വഴുതന, തക്കാളി, മുളക്, പയര്‍, കയ്പ്പ ,ചീര തുടങ്ങിയവ. ഇനി ചര്‍മസൗന്ദര്യത്തിനോ ഔഷധങ്ങളുടെ ആവശ്യത്തിനോ വേണമെങ്കില്‍ കറ്റാര്‍വാഴ, തുളസി ഇവയും വയ്ക്കാവുന്നതാണ്. ഏതാണ് വളര്‍ത്താന്‍ ആഗ്രഹിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഒന്നോ രണ്ടോ ഇനങ്ങള്‍ ആദ്യം നോക്കുക. 


അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ പിന്നെ ശരിയായ മണ്ണ് കണ്ടെത്തുക. അതിനായി നിങ്ങള്‍ക്ക് റെഡി ബാഗുകള്‍ വാങ്ങാം. അതായത് പല നഴ്‌സറികളും മണ്ണ് കമ്പോസ്റ്റ് (ജൈവവളം) കൊക്കോപിറ്റ്(തേങ്ങയുടെ തൊണ്ട്) എന്നിവയുടെ മിശ്രിതമായ റെഡിമെയ്ഡ് പോട്ടിങ് മിശ്രിതം വാങ്ങാന്‍ കിട്ടും. 

 

gade44.jpg


അല്ലെങ്കില്‍ ചെടിവച്ച് പരിചയമുള്ളവരോട് ചോദിക്കാം. അവരുടെ അടുത്ത് സ്‌പെയര്‍ മണ്ണുണ്ടാവാം. കൂടുതല്‍ വെള്ളം ചെടികളില്‍ ഒഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ വെള്ളമൊഴിക്കുമ്പോള്‍ തണ്ട് ചീഞ്ഞ് അഴുകിപോവാനിടയുണ്ട്. കൂടുതല്‍ ചെടികളും നശിച്ചു പോകുന്നത് അമിതവെള്ളം ഉപയോഗിച്ചതു കൊണ്ടാണ്. 

ഓണ്‍ലൈന്‍ ഗാര്‍ഡനിങ് വെബ്‌സൈറ്റുകളില്‍ നിന്ന് നിങ്ങള്‍ക്ക് വിത്തുകളും പായ്ക്കുകളും തൈകളും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ സുഹൃത്തുക്കളോടോ കുടുംബക്കാരോടോ ചോദിക്കാം. 

 

chedi33.jpg


ചെടി വച്ചു കഴിഞ്ഞാല്‍ എല്ലാ ദിവസവും അവയെ പോയി നോക്കുക. മെല്ലെ അവ മുളച്ചുവരുന്നതു കാണാം. ദിവസവും ചെടികളുമായി ഇടപഴകാനും ശ്രദ്ധിക്കുക.

ഇലകള്‍ തൂങ്ങിക്കിടക്കുന്നുണ്ടോ വെള്ളം കൂടുതലായിട്ടുണ്ടോ അല്ലെങ്കില്‍ വെള്ളമില്ലാതെ മണ്ണ് ഉണങ്ങുന്നുണ്ടോ പ്രാണികളുടെ ആക്രമണമോ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ നോക്കാവുന്നതാണ്. 


ഇങ്ങനെ ആസ്വദിച്ച് ഗാര്‍ഡനിങോ അടുക്കളതോട്ടമോ നിര്‍മിക്കുന്നത് നമുക്ക് മാനസിക ഉന്‍മേഷവും തരുന്നു. നമ്മുടെ തക്കാളിയും മുളകും വെണ്ടയും കായ്ക്കാനും പൂക്കാനും തുടങ്ങിയാല്‍ തന്നെ നമുക്ക സന്തോഷം അനുഭവപ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  3 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  3 days ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  3 days ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  3 days ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  3 days ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  3 days ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  3 days ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  3 days ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  3 days ago