മാത്തമാറ്റിക്കല്‍ ഒളിംപ്യാഡില്‍ മത്സരിക്കാം
ഗണിതശാസ്ത്ര വൈഭവമുള്ള കുട്ടികളെ കണ്ടെത്തി രാജ്യാന്തര ഒളിംപ്യാഡിലെത്തിക, മാത്തമാറ്റിക്‌സില്‍ ആകര്‍ഷകമായ കരിയര്‍ രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്‌സ് നടത്തുന്ന മാത്തമാറ്റിക്കല്‍ ഒളിംപ്യഡിന് അപേക്ഷ ക്ഷണിച്ചു. മേഖലാടിസ്ഥാനത്തില്‍ കൊച്ചി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ചങ്ങനാശേരി, കൊട്ടാരക്കര, എറണാകുളം, കോതമംഗലം, ഇരിങ്ങാലക്കുട, കൊടകര, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്ഥലങ്ങളില്‍ നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വഴി സെപ്റ്റംബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.
വിലാസം: ഠവല ഞലഴശീിമഹ ഇീീൃശറിമീേൃ (കചങഛ), ഉലുമൃാേലി േീള ങമവേലാമശേര,െ ഇീരവശി ഡിശ്‌ലൃേെശ്യ ീള ടരശലിരല & ഠലരവിീഹീഴ്യ, ഇീരവശി 682 022. ജവ: 0484 2862462. ലാമശഹ: ്മായമ@േഴാമശഹ.രീാ. അപേക്ഷാഫോം നിര്‍ദേശിച്ചിട്ടില്ല. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ കുട്ടികളുടെ പട്ടിക സഹിതം കത്തയച്ചാല്‍ മതി. കുട്ടികളുടെ പേര്, ക്ലാസ്, പഠനമാധ്യമം, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, പരീക്ഷയെഴുതേണ്ട കേന്ദ്രം എന്നിവ പട്ടികയില്‍ വേണം. ഓരോ കുട്ടിക്കും 75 രൂപ ക്രമത്തില്‍ കണക്കാക്കി രജിസ്‌ട്രേഷന്‍ ഫീ ഞലഴശീിമഹ ഇീീൃശറിമീേൃ, കചങഛ എന്ന പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കുസാറ്റ് കാംപസ് ശാഖയില്‍ മാറാവുന്ന ഡ്രാഫ്റ്റായി കൂടെവയ്ക്കുക. മുന്‍ ചോദ്യക്കടലാസുകളും ബ്രോഷറും വേണ്ടവര്‍ സ്വന്തം വിലാസമെഴുതി 25 രൂപ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം എഴുതിച്ചോദിക്കുക. പത്ത്, പതിനൊന്ന് ക്ലാസ് കുട്ടികള്‍ക്കു പങ്കെടുക്കാം.
ജോമെട്രി, നമ്പര്‍ തിയറി, ആള്‍ജിബ്ര, ഇീായശിമീേൃശര െ(ഇീഹഹലരശേീി െീള ീയഷലരെേ വേമ േമെശേള്യെ ുെലരശളശലറരൃശലേൃശമ ഹശസല രീൗിശേിഴ മൃൃമിഴലാലിെേ, ജലൃാൗമേശേീി െമിറ രീായശിമശേീി)െ എന്നിവയില്‍നിന്നു ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. അഞ്ചു പേര്‍ക്ക് 5,000 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും. മേഖലാ മത്സരത്തില്‍ മികവു കാട്ടുന്ന 30 പേര്‍ക്ക് ജനുവരി 15ന് കൊച്ചിയില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ മാത്തമാറ്റിക്കല്‍ ഒളിംപ്യാഡില്‍ പങ്കെടുക്കാം. രാജ്യത്തെ ഇതരമേഖലകളിലും മത്സരം നടക്കും. ഇവയില്‍ മികവു പുലര്‍ത്തുന്ന മുപ്പതോളം പേരെ പരിശീലിപ്പിച്ചു ബ്രസീലില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ ഒളിംപ്യാഡിലേക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."