HOME
DETAILS
MAL
പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചു
backup
September 02 2016 | 18:09 PM
അരിമ്പൂര്‍: ആരോഗ്യവകുപ്പ് അരിമ്പൂര്‍ പഞ്ചായത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും പഴകിയ ഭക്ഷണവും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും പിടികൂടി നശിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കട അടച്ച് പൂട്ടുന്നതിന് നോട്ടീസ് നല്കി. അഞ്ച് ബേക്കറി, നാല് ഹോട്ടലുകള്‍, കോഴി കടകള്‍, കൂള്‍ ഡ്രിംഗ്സ് കടകള്‍ ഉള്‍പ്പടെ 16 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. അരിമ്പൂര്‍ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥന്മാരായ ടി.സരള, കെ.കെ രാജേഷ്, കെ.പി മുരളീധരന്, ഒ.പ്രിയകുമാരി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."