എല്‍.ഡി.എഫിന്റെ നൂറുദിന ഭരണം കേരളം കൊലക്കളമായി മാറി: സി.എച്ച് റഷീദ്
ചാവക്കാട്: നൂറുദിനം മാത്രം ഭരണം നടത്തുമ്പോഴക്കും കേരളം കൊലക്കളമായി മാറിയെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. പിണറായി സര്‍ക്കാറിന്റെ നൂറാം ദിനത്തില്‍ വഞ്ചനാദിനത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് ചാവക്കാട് മുസിപ്പല്‍ കമ്മിറ്റി സംഘടപ്പിച്ച പ്രതിഷേധ സായാഹ്‌നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സി.പി.എമ്മും പൊലിസും നാട്ടില്‍ നടത്തുന്നത് നരനായാട്ടാണ്. യൂത്ത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.എം റിയാസ് അധ്യക്ഷനായി. മന്ദലാംകുന്ന് മുഹമ്മദുണ്ണി, നൂര്‍ മുഹമ്മദ് ഹാജി, ലത്തീഫ് പാലയൂര്‍, ഉസ്മാന്‍ എടയൂര്‍, ഷജീര്‍ പുന്ന, മുന്‍സിപ്പല്‍ സെക്രട്ടറി ഷാഫി ചീനിചുവട്, എം എസ് സാലിഹ് ഷറഫു മണത്തല, ഷാഹു ബ്ലാങ്ങാട്, സാലിഹ്, യൂനുസ് മണത്തല, എ.എച്ച് ആരിഫ് ലിബിത അബൂബക്കര്‍, റഹീം ചാവക്കാട് സംസാരിച്ചു.
കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടപ്പുറം വട്ടേക്കാട് സംഘടിപ്പിച്ച വഞ്ചനാദിനം മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. മുസ്‌ലീം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് തെരുവത്ത് അദ്ധ്യക്ഷനായി. മുസ്‌ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തെക്കര കത്ത് കരീം ഹാജി, മുസ്‌ലീം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി പി കെ ബഷീര്‍, കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ്, മുസ്‌ലീം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി പി.വി ഉമ്മര്‍ കുഞ്ഞി, യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.എം മനാഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."