മന്ത്രിക്ക് നിവേദനം നല്കി
വടക്കാഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളൊട്ടുമില്ലാതെ ജനങ്ങള്‍ക്ക് ദുരിത കേന്ദ്രമായി മാറിയിട്ടുള്ള വടക്കാഞ്ചേരി ജില്ലാ ആശുപത്രിയെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ തെക്കുംകര പഞ്ചായത്ത് കമ്മിറ്റി ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി.
നിലവില്‍ ഒരു അടിസ്ഥാന സൗകര്യവും ജില്ലാ ആശുപത്രിയില്‍ ഇല്ല. ചികിത്സ തേടിയെത്തുന്നവരെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന റഫറല്‍ കേന്ദ്രമായി ജില്ലാ ആശുപത്രി മാറുകയാണ്.
ആവശ്യത്തിന് ഡോക്ടര്‍മാര്‍ പോലും ആശുപത്രിയില്‍ ഇല്ലെന്നും സംഘടന കുറ്റപ്പെടുത്തി. തെക്കുംകര പഞ്ചായത്തില്‍ തെരുവ്നായ് നിര്‍മാര്‍ജനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയതായും കെ.എസ്.എസ്.പി.യു യൂനിറ്റ് പ്രസിഡന്റ് സി.ഇ ഷെയ്ക്ക് അബ്ദുള്ള, സെക്രട്ടറി പി.എം ഔസേഫ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."