സര്‍ക്കാരിന്റെ നേട്ടം വി.എസിന് പദവി നല്‍കിയത് മാത്രം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായി വി.എസ് അച്യുതാനന്ദനെ നിയമിച്ചതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറു ദിവസത്തെ ഭരണത്തിലെ ഏകനേട്ടമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വി.എസിന് കാബിനറ്റ് പദവി നല്‍കിയെന്ന് മാത്രമല്ല കോടികള്‍ ചെലവാക്കിയാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. വര്‍ഷംതോറും വന്‍തുകയാണ് ഇതിനായി ചെലവാക്കാന്‍ പോകുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമ സെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവുമുണ്ടായിട്ടും മുഖ്യമന്ത്രിയും മാധ്യമങ്ങളുമായുളള അകലം കൂടിക്കൊണ്ടിരിക്കുകയാണ്. മദ്യനയത്തില്‍ തിരുത്തല്‍ വരുത്താനും മദ്യവ്യാപാരികളെ സഹായിക്കാനും ഒളിഞ്ഞുംതെളിഞ്ഞും നീക്കം നടത്തുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ദീര്‍ഘകാല പോരാട്ടത്തെ സര്‍ക്കാരിന്റെ നയങ്ങള്‍ ദുര്‍ബലപ്പെടുത്തി. ഡാം സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തന്നെ ശരിവച്ചത് തമിഴ്‌നാടിന്റെ വാദങ്ങള്‍ക്ക് ശക്തിപകര്‍ന്നു. പാടത്ത് പണിക്ക് വരമ്പത്ത് കൂലിയെന്ന നിലപാട് സി.പി.എം എടുത്തതോടെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും വ്യാപകമായി അരങ്ങേറിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."