കണ്ണൂര്‍ വിമാനത്താവള നിയമനങ്ങള്‍ക്ക് നിയന്ത്രണവുമായി ഭരണസമിതി
പെരുമണ്ണ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണസമിതി യോഗത്തില്‍ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയില്‍ 109 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ഇവയുടെ നടപടികള്‍ തല്‍ക്കാലം മരവിപ്പിച്ചു.
സീനിയര്‍ എന്‍ജിനിയര്‍, സെക്യൂരിറ്റി ഓഫിസര്‍, സേഫ്റ്റി ഓഫിസര്‍, മാര്‍ക്കറ്റിങ് ഓഫിസര്‍, സീനിയര്‍ മാനേജര്‍, ജൂനിയര്‍ മാനേജര്‍, ജൂനിയര്‍ അസിസ്റ്റന്റ് തുടങ്ങി 17 തസ്തികകളിലേക്കാണ് അന്ന് അപേക്ഷ ക്ഷണിച്ചിരുന്നത്. ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് അന്ന് അപേക്ഷ നല്‍കിയത്.
ഈ ഒഴിവുകളിലേക്കെല്ലാം നിയമനം നടത്തുന്നത് വിമാനത്താവള കമ്പനിക്ക് വന്‍ ബാധ്യതയാകുമെന്നാണ് ഭരണസമിതിയുടെ വിലയിരുത്തല്‍. അതിന്പകരം എല്ലാ തസ്തികയിലും തല്‍ക്കാലം ആവശ്യത്തിന് മാത്രമുള്ള ജീവനക്കാരെ നിയമിക്കുക എന്നപേര് പറഞ്ഞ് വെട്ടിക്കുറച്ച തസ്തികകളുടെ വിജ്ഞാപനം ഓഗസറ്റ് 24ന് കമ്പനി പുറപ്പെടുവിച്ചു. സീനിയര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, സുപ്പര്‍വൈസര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓപ്പറേറ്റഴ്‌സ് എന്നീ നാലു തസ്തികയിലേക്കാണ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഒരു ലക്ഷത്തിലധികം അപേക്ഷകള്‍ സ്വീകരിച്ചതിന് ശേഷം ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന കമ്പനിയുടെ നിലപാടിനെതിരേ ഉദ്യോഗാര്‍ഥികള്‍ വന്‍ പ്രതിഷേധത്തിലാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."