HOME
DETAILS

സ്‌കൂള്‍ പാചക തൊഴിലാളികളുടെ കുറഞ്ഞ വേതനം 350 രൂപയാക്കി

  
backup
September 02 2016 | 19:09 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95-2


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കു കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 350 രൂപയാക്കി നിശ്ചയിച്ച് ഉത്തരവായി.
ഈ മേഖലയില്‍ അഞ്ച് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് സേവനം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും വേതനത്തിന്റെ ഒരു ശതമാനം നിരക്കില്‍ പരമാവധി 15 ശതമാനം വരെ വെയിറ്റേജ് അനുവദിക്കണം.
കുറഞ്ഞ ശമ്പളം ലഭിക്കുന്നതിന് 250 വരെ കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന ക്രമമാണ് സ്വീകരിക്കുന്നത്.
ഇതില്‍ കൂടുതല്‍ എണ്ണം കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യേണ്ടിവരുമ്പോള്‍, കൂടുതലായി വരുന്ന ഓരോ കുട്ടിക്കും പ്രതിദിനം ഒരു രൂപ നിരക്കില്‍ പ്രത്യേക അലവന്‍സ് അനുവദിക്കണം. അലവന്‍സ് 300 വരെ കുട്ടികള്‍ക്ക് പരമാവധി 50 രൂപയും, 500 ന് മുകളില്‍ കുട്ടികളാണെങ്കില്‍ പരമാവധി 100 രൂപയും, 800 ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ പരമാവധി 150 രൂപയും ആയിരിക്കും.
ഉച്ചഭക്ഷണത്തിനു മുന്‍പോ അതിനുശേഷമോ ഒരു നേരം ലഘുഭക്ഷണം പാചകം ചെയ്താല്‍ ദിവസ വേതനത്തിന്റെ പത്ത് ശതമാനവും രണ്ട് നേരമാണെങ്കില്‍ 20 ശതമാനവും അധികവേതനം നല്‍കണം.
ഇതിനുപുറമേ ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തില്‍ ക്ഷാമബത്തയും നല്‍കണം. ഹാജരാകുന്ന പ്രവൃത്തിദിവസങ്ങളില്‍ അടിസ്ഥാന വേതനം ഉറപ്പാക്കണം.
എന്നാല്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ദിവസങ്ങളില്‍ മാത്രമേ പ്രത്യേക അലവന്‍സിനും അധിക വേതനത്തിനും അര്‍ഹതയുളളൂ എന്നും തൊഴില്‍ നൈപുണ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിക്കും മന്ത്രിസഭക്കും കരുത്താകാന്‍ ഉദയനിധി;  ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും;  അഴിച്ചു പണിയില്‍ സെന്തില്‍ ബാലാജി വീണ്ടും മന്ത്രി

National
  •  2 months ago
No Image

ഹസന്‍ നസറുല്ലയുടെ വധത്തിന് ശേഷവും ലബനാന് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവുമായി ഇസ്‌റാഈല്‍;  മരണം 1700 കടന്നു

International
  •  2 months ago
No Image

അന്‍വറിന്റെ വീടിന് സുരക്ഷ;   ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു, വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ്

Kerala
  •  2 months ago
No Image

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  2 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  2 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  2 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  2 months ago