ജോസഫ് മുണ്ടശ്ശേരി ഗവ.സ്‌കൂള്‍ മാതൃകാ വിദ്യാലയമാക്കുന്നു
മണലൂര്‍: അഞ്ച് കോടി രൂപ ചിലവഴിച്ച് കണ്ടശ്ശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ വിദ്യാലയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
സംസ്ഥാന സര്‍ക്കാര്‍ 100 ദിവസം ആഘോഷിക്കുമ്പോഴാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പ്രത്യേകപദ്ധതി പ്രകാരം കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുടെ പേരിലുള്ള വിദ്യാലയത്തിന് അര്‍ഹമായ തലപൊക്കം ലഭിക്കുന്നത്.
കാല പഴക്കം മൂലം ഈ വിദ്യാലയത്തിന്റെ ഏതാനും ക്ലാസ് മുറികള്‍ തകര്‍ന്ന് വീണിരുന്നു. വിവരമറിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയും, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍, മുരളി പെരുനെല്ലി എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ വിദ്യാലയത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
തുടര്‍ന്ന് വിവിധ തലങ്ങളില്‍ നടന്ന ഇടപെടലുകളെയും ചര്‍ച്ചകളെയും തുടര്‍ന്നാണ് മുണ്ടശ്ശേരി സ്‌കൂളിന് മാതൃകാ വിദ്യാലയമെന്ന ഖ്യാതിയിലേക്കുള്ള വഴി തെളിയുന്നത്. ഈ അംഗീകാരത്തിന് ബേബി ജോണ്‍ മാഷും, എം.എല്‍.എയും പാര്‍ട്ടി ഏരിയാ സെക്രട്ടറി ടി.വി ഹരിദാസനും, വിദ്യഭ്യാസ മന്ത്രിയുമൊക്കെ കാണിച്ച താല്‍പ്പര്യവും വേഗതയും നാട് നെഞ്ചേറ്റുകയാണെന്ന് പി.ടി.എ പ്രസിഡന്റ് വി.എന്‍ സുര്‍ജിത്തും, പ്രിന്‍സിപ്പല്‍ എ.എസ് ഇസ്മഈലും പറഞ്ഞു.
ഈ അധ്യായന വര്‍ഷത്തില്‍ മുണ്ടശ്ശേരി സാംസ്‌ക്കാരിക സമുച്ചയം യാഥാര്‍ഥ്യമാകുമ്പോള്‍ അത് സംസ്ഥാന സര്‍ക്കാറിനുള്ള ഒരു പൊന്‍ തൂവലായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."