HOME
DETAILS

അധ്യാപകദിനം വിപുലമായി ആചരിക്കാനുള്ള ഉത്തരവ്മുന്നൊരുക്കത്തിന് സമയമില്ലെന്ന് അധ്യാപകര്‍

  
backup
September 02 2016 | 19:09 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b2%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%9a

 

എടച്ചേരി: സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തില്‍ സ്‌കൂളുകളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്റ്റരുടെ ഉത്തരവ് അധ്യാപകരെ കുഴയ്ക്കുന്നു. ഇതു സംബന്ധമായ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ വൈകിയത് കാരണം സ്‌കൂളുകളില്‍ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
കഴിഞ്ഞ മാസം 31ന്, വൈ. 2 50000 (എ) ഡി.പി ഐ, നമ്പര്‍ പ്രകാരം പൊതു വിദ്യാഭ്യാസ ഡയരക്റ്റര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് അധ്യാപക ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ നടത്തേണ്ട നിരവധി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെ വിവിധ വിദ്യാഭ്യാസ സബ് ജില്ലകളില്‍ വിളിച്ചു ചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഈ സര്‍ക്കുലറിന്റെ കോപ്പി വിതരണം ചെയ്തത്. മലയാളികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ശരിയായ രീതിയിലുളള ജീവിത ശൈലിയെ കുറിച്ച് പൊതുജനങ്ങളെയും, രക്ഷിതാക്കളെയും,
വിദ്യാര്‍ഥികളെയും ബോധവല്‍ക്കരിക്കുക എന്നതാണ് ഇപ്രാവശ്യത്തെ അധ്യാപക ദിനത്തില്‍ ലക്ഷ്യമാക്കുന്നത്. സംസ്ഥാനത്തെ പതിമൂവായിരം വിദ്യാലയങ്ങളില്‍ അന്ന് ജീവിത ശൈലീ സന്ദേശങ്ങള്‍ കൈമാറും. മന്ത്രിമാര്‍, എം.എല്‍ എമാര്‍, ജനപ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ വിവിധ സ്‌കൂളുകളില്‍ പങ്കെടുക്കും. നിയോജക മണ്ഡലങ്ങളിലെ ഓരോ സ്‌കൂളുകള്‍ വീതം എം.എല്‍.എയെ പങ്കെടുപ്പിക്കണം.
പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണം. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് ജീവിത ശൈലിയെ പറ്റി സന്ദേശം നല്‍കിക്കൊണ്ടാവണം ദിനാഘോഷ പരിപാടികള്‍ തുടങ്ങേണ്ടത്. ഓരോ സ്‌കൂളില്‍ നിന്നും പിരിഞ്ഞു പോയ അധ്യാപകനാകണം ഈ സന്ദേശം കുട്ടികള്‍ക്ക് നല്‍കേണ്ടത്. കൂടാതെ അതാതു സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകരെ കൊണ്ട് ക്ലാസെടുപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
അധ്യാപകരെ കൂടാതെ, ജനപ്രതിനിധികള്‍, രക്ഷാകര്‍ത്താക്കള്‍, പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരെയും നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ രാഷ്ട്രപതിയുടെ അധ്യാപക സന്ദേശവും കുട്ടികള്‍ക്ക് വായിച്ചു കേള്‍പ്പിക്കണം. രാഷ്ട്രപതിയുടെ സന്ദേശത്തിന്റെ പകര്‍പ്പും ഉത്തരവിനോടൊന്നിച്ച് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം മാത്രമാണ് സ്‌കൂളില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ച് അറിയുന്നത്. വെളളിയാഴ്ച ദേശീയ പണിമുടക്കും, ശനി ഞായര്‍ അവധി ദിനങ്ങളുമായതിനാല്‍ സെപ്റ്റംബര്‍ അഞ്ചിനേ അധ്യാപകര്‍ സ്‌കൂളിലെത്തൂ.
അതു കൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നതിനുളള കൂടിയാലോചനകള്‍ക്കും, തീരുമാനമെടുക്കാനും സമയം ലഭിക്കില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
മേല്‍ പറഞ്ഞ പരിപാടികള്‍ക്ക് പുറമെ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. മുദ്രാവാക്യ നിര്‍മാണം, പോസ്റ്റര്‍ രചന, ചിത്രരചന, കൊളാഷ്, കവിതാലാപനം, സംഘഗാനം എന്നിവ സംഘടിപ്പിക്കാനാണ് നിര്‍ദേശം. കൂടാതെ തെരഞ്ഞെടുത്ത ഏതാനും കുട്ടികളെ കൊണ്ട് ക്ലാസ്സെടുപ്പിക്കണമെന്നും പറയുന്നു.
ഒരു മാസം മുന്‍പെങ്കിലും ലഭിക്കേണ്ട നിര്‍ദേശങ്ങളാണ് മുന്നൊരുക്കങ്ങള്‍ക്ക് ഒരു ദിവസം പോലും ലഭിക്കാത്ത വിധത്തില്‍ തലേ ദിവസം വൈകുന്നേരം അധ്യാപകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഉത്തരവില്‍ പറഞ്ഞ പ്രകാരം പരിപാടികള്‍ നടത്താനും വേണ്ടപ്പെട്ടവരെ ക്ഷണിക്കാനും, രക്ഷിതാക്കളെ അറിയിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അധ്യാപക ദിനം എങ്ങനെ കൊണ്ടാടണമെന്നറിയാതെ കുഴങ്ങുകയാണ് സ്‌കൂള്‍ അധികൃതര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago