HOME
DETAILS

അധിക അധ്യാപകരുടെ സമരത്തിന് വിജയകരമായ പരിസമാപ്തി

  
backup
September 02 2016 | 19:09 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


തൃപ്രയാര്‍: സംഘടനകള്‍ക്കപ്പുറം അതിജീവനത്തിനായി ഒന്നിച്ച അധിക അധ്യാപകരുടെ സമരങ്ങള്‍ക്കും സഹനങ്ങള്‍ക്കും വിജയകരമായ പരിസമാപ്തി.
കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാതെയും പുനര്‍വിന്യാസം നടക്കാതെയും നിന്നിരുന്ന സംസ്ഥാനത്തെ മുവ്വായിരത്തി എണ്ണൂറോളം അധിക അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനുള ഉത്തരവിറങ്ങിയതില്‍ വലപ്പാട് ഉപജില്ലയിലെ അധിക അധ്യാപകരുടെ സമരത്തിന്റേയും സഹനത്തിന്റേയും മുദ്രയുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലകളിലൊന്നായ വലപ്പാട് അറുപത്തി ഒമ്പത് അധിക അധ്യാപകരാണുള്ളത്. ഇവരുടെ ശമ്പളം തടഞ്ഞതോടെ മുണ്ടശ്ശേരി മാസ്റ്ററുടെ ജന്മദിനത്തില്‍ അധ്യാപക സംരക്ഷണ സമിതി രൂപീകരിച്ച് ഇവര്‍ സമരത്തിനിറങ്ങുകയായിരുന്നു. നാട്ടിക എം.എല്‍.എ ഗീതാ ഗോപിയുടെ ശ്രമഫലമായി അധ്യാപകരായ സി.കെ ബിജോയ്, എ.എ ജാഫര്‍ എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ശമ്പള ദിവസം മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിലേക്ക് അധ്യാപകര്‍ കത്തുകളയച്ചിരുന്നു. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പ്രശ്‌നം സജീവമാക്കിയപ്പോള്‍ മറ്റു അധ്യാപക സംഘടനകളും സമരം ഏറ്റെടുത്തു. ഇതിന്റെ ഫലമായി പല പ്രധാനാധ്യാപകരും സ്വന്തം ഉത്തരവാദിത്വത്തില്‍ ശമ്പളം നല്‍കാന്‍ തയാറായി.
ഇതിനിടയില്‍ ആഗസ്റ്റ് 23 ന് മുമ്പ് പുനര്‍വിന്യാസം പൂര്‍ത്തിയാക്കി ശമ്പളം നല്‍കണമെന്ന ഉത്തരവിറങ്ങി. എന്നാല്‍ പുനര്‍വിന്യാസത്തിന് മാനേജര്‍മാര്‍ തടസ്സം നിന്നതോടുകൂടി വീണ്ടും ത്രിശങ്കുവിലായി.
ഇതോടെ തിരുവോണ നാളില്‍ കലക്ട്രേറ്റ് പടിക്കല്‍ പട്ടിണിസമരം നടത്താന്‍ തയാറെടുക്കുന്നതിനിടയിലാണ് ശമ്പളം നല്‍കാനുള്ള ഉത്തരവിറങ്ങിയത്. ഉത്തരവിനെ അധ്യാപക സംരക്ഷണ സമിതി സ്വാഗതം ചെയ്തു.
പുനര്‍ വിന്യാസം പരാതികളില്ലാതെ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.എ ജാഫര്‍ അധ്യക്ഷനായി. സി.കെ.ബിജോയ്. ടി.എ അബ്ദു ലത്തീഫ്. റെജി ജോസ്. ടി.എ ഷാഹിദ. കെ.പി പൗര്‍ണ്ണമി. കെ.ആര്‍ രമ്യ, കെ.എം നൂര്‍ജഹാന്‍.വി.ബി സിറാജ് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago