വിവാഹ രജിസ്‌ട്രേഷനു സര്‍ക്കാര്‍ മതിയായ നിര്‍ദേശങ്ങള്‍ നല്‍കണം: ഹൈക്കോടതി
കൊച്ചി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വിവാഹ രജിസ്‌ട്രേഷനു സര്‍ക്കാര്‍ മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഒരേ മതത്തിലുളളവര്‍ തമ്മിലുള്ള വിവാഹം അനുവദിക്കപ്പെട്ട സ്ഥലത്ത് മതാചാര പ്രകാരം നടന്നെന്ന് ഉറപ്പാക്കാതെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കല്യാണം രജിസ്റ്റര്‍ ചെയ്യരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിവിധ മതത്തിലുള്ളവരുടെ കല്യാണം നടത്തിയെന്നു കാണിച്ച് ശിവഗിരി മഠവും എസ്.എന്‍.ഡി.പി യോഗം പോലെയുള്ള സമുദായ സംഘടനകളും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ജസ്റ്റീസ് കെ സുരേന്ദ്രമോഹന്‍, ജസ്റ്റീസ് മേരി ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. വധൂവരന്മാര്‍ വിവിധ മതത്തിലുള്ളവരായാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."