സീബ്രാലൈനുകള്‍ പുനര്‍നിര്‍മിച്ച് യൂത്ത് ലീഗും പീപ്ള്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരും
കല്‍പ്പറ്റ: പണിമുടക്ക് ദിനത്തില്‍ സാമൂഹിക പ്രവര്‍ത്തനത്തിന്റെ പുതിയ മാതൃകയുമായി ഒരു കൂട്ടം ആളുകള്‍. കല്‍പ്പറ്റയില്‍ ഹ്യൂമന്‍ റൈറ്റ്‌സ് പീപ്ള്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരും കമ്പളക്കാട്, പടിഞ്ഞാറത്തറ, മീനങ്ങാടി എന്നിവിടങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുമാണ് പൊതുജനത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങളുമായി റോഡിലിറങ്ങിയത്. നഗരത്തിലെ മാഞ്ഞുപോയ സീബ്രാലൈനുകള്‍ പുനസ്ഥാപിച്ചുമാണ് പണിമുടക്ക് ദിവസം വിനിയോഗിച്ചത്. കല്‍പ്പറ്റയില്‍ ഹ്യൂമന്‍ റൈറ്റ്‌സ് പീപ്ള്‍ പ്രൊട്ടക്ഷന്റെ ദേശീയ സെക്രട്ടറി കെ.സി.എസ് നായരുടെ നേതൃത്വത്തില്‍ സീബ്രാലൈന്‍ വരച്ചു. പഴയ ബസ് സ്റ്റാന്‍ഡ്, എച്ച്.ഐ.എ.എം.യു.പി സ്‌കൂള്‍, ചുങ്കം ജങ്ഷന്‍ എന്നിവിടങ്ങളില്‍ തീര്‍ത്തും മാഞ്ഞുപോയ സീബ്രാവരകളാണ് താല്‍കാലികമായി ഇവര്‍ പുനസ്ഥാപിച്ചത്. സംസ്ഥാന കമ്മിറ്റി കണ്‍വീനര്‍മാരായ ആന്‍സി മെന്‍ഡസ്, കെ നജീം എന്നിവരും നേതൃത്വം നല്‍കി. കമ്പളക്കാട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ടൗണിലും മിന്‍ഷ ക്ലിനിക് പരിസരത്തും സീബ്രാലൈന്‍ വരച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ഇസ്മയില്‍, സി.എച്ച് ഫസല്‍, റഷീദ് ചെറുവനശ്ശേരി, റഷീദ് താഴത്തേരി, ഹാരിസ് മാട്ടായി, മുനീര്‍ ചെട്ടിയാന്‍കണ്ടി, ബഷീര്‍ കിഴക്കയില്‍, അഷ്‌റഫ് അട്ടശ്ശേരി, റഷീദ് കുന്നത്ത്, അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് സീബ്രാലൈന്‍ വരച്ചത്. പടിഞ്ഞാറത്ത ടൗണില്‍ യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി കെ ഹാരിസിന്റെ നേതൃത്വത്തിലാണ് സീബ്രാലൈനുകള്‍ താല്‍ക്കാലികമായി പുനസ്ഥാപിച്ചത്. മീനങ്ങാടിയില്‍
സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് വരെ ആറോളം സീബ്രാ ലെനുകളാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചത്. മുജീബ്, കുട്ടിമോന്‍, സലിം, സാജിദ്, ആലി, ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മീനങ്ങാടിയില്‍ സീബ്രാലൈന്‍ വരച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."