ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് ആര് രക്ഷകനാകും
മേപ്പാടി: ഗ്രാമങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തകര്‍ച്ചയുടെ വക്കിലായിട്ടും നന്നാക്കാന്‍ നടപടിയില്ല. പല ഗ്രാമങ്ങളിലെയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ശോചനീയമാണ്. പലതും തകര്‍ന്നു കഴിഞ്ഞു.
ഇത് പുനര്‍ നിര്‍മിക്കാനും നടപടിയില്ല. മേപ്പാടിയിലെ ഗ്രാമങ്ങളില്‍ പലതും തകര്‍ന്നു കഴിഞ്ഞു. കോട്ടനാട് ജി.യു.പി സ്കൂളിന് മുമ്പിലെ ബസ് വെയിറ്റിങ് ഷെഡ് മാസങ്ങള്‍ക്ക് മുമ്പാണ് തകര്‍ന്നത്.
കനത്ത കാറ്റില്‍ മേല്കൂരയിലെ ഷീറ്റുകള്‍ പാറിവീണു. സ്കൂള്‍ വിദ്യാര്‍ഥികളടക്കം ആശ്രയിക്കുന്ന ഷെഡാണിത്. മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയല്‍ മഖാമിന് സമീപത്തെ ഷെഡും കഴിഞ്ഞ ദിവസം തകര്‍ന്നു വീണു. നാട്ടുകാര്‍ ശ്രമധാനമായി നിര്‍മ്മിച്ച ഷെഡാണിത്. ഇതു തകര്‍ന്ന് വീണതോടെ നാട്ടുകാര്‍ ഏറെ ദുരിതത്തിലായി. മിക്ക ഗ്രാമങ്ങളിലും സന്നദ്ധ സംഘടനകളോ, നാട്ടുകാരോ ആണ് താല്‍ക്കാലികമായി ഷെഡുകള്‍ നിര്‍മ്മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."