യുവാക്കളുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി
വാളാട്: പുതുശേരി അടായി പുഴയില്‍ ഒഴുക്കില്‍പെട്ട യുവാക്കളുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. കണ്ണൂര്‍ ചാല സ്വദേശികളായ പടിഞ്ഞാറക്കര അജേഷ്(36), പനമന്തേരി സുനില്‍(36) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് ആറോടെ പുഴയില്‍ മരിച്ചത്. പുഴതീരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇരുവരുള്പ്പെടെയുള്ള ഏഴംഗസംഘം. പകല്‍ പന്ത്രണ്ടോടെയാണ് സംഘം എത്തിയത്. ഇവരില്‍ മൂന്നു പേര് വൈകിട്ട് പുഴയില്‍ കുളിക്കാനെത്തി. ആദ്യം അജേഷാണ് പുഴയിലിറങ്ങിയത്. ഉടന്‍ അജേഷ് ഒഴുക്കില്‍പ്പെടുകയും ചെക്ക് ഡാമില്‍ പീന്പിടിക്കാന് വിരിച്ച വലയില്‍ കുടുങ്ങുകയും ചെയ്തു. അജേഷിനെ രക്ഷിക്കാന്‍ പുഴയില്‍ ചാടിയ സുനിലും ഒഴുക്കില്‍പെട്ട് വലയില്‍ കുടുങ്ങി. കരയില്‍ ഉണ്ടായിരുന്ന സുഹൃത്ത് ബഹളം വച്ച് നാട്ടുകാരെ വരുത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചത്.ചെക്ക് ഡാമുകളില്‍ വല വിരിച്ചവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും എസ്.ഐ വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."