പാതിവഴിയില്‍ നിലച്ച് പ്രവൃത്തികള്‍; അവഗണനയുടെ നടുവില്‍ പഴശ്ശി പാര്‍ക്ക്
മാനന്തവാടി: വിനോദ സഞ്ചാര രംഗത്ത് ജില്ലയില്‍ തുടക്കം കുറിച്ച മാനന്തവാടിയിലെ പഴശ്ശിപാര്‍ക്ക് കാട്മൂടി നശിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അടച്ചിട്ടിരിക്കുന്ന ഡി.ടി.പി.സിക്ക് കീഴിലുള്ള പാര്‍ക്കില്‍ ഏഴോളം ജീവനക്കാരാണ് ജോലി ചെയ്യാനില്ലാതെ നിലവില്‍ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്നത്. നിര്‍മിതി കേന്ദ്രയും സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിയും ചേര്‍ന്ന് ഏറ്റെടുത്ത ഒരു കോടി രൂപയുടെ പ്രവര്‍ത്തികളാണ് പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലുള്ളത്. ഒരുവര്‍ഷം മുമ്പ് പാര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി അടച്ചുപൂട്ടുകയായിരുന്നു. അമ്പത് ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍മിതി കേന്ദ്രയും അമ്പത് ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ സില്‍ക്കിയുമാണ് ഏറ്റെടുത്തത്. സില്‍ക്കി ഏറ്റെടുത്ത ജോലികള്‍ സ്വകാര്യ വ്യക്തിക്ക് മറുകരാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് പണി സ്തംഭനത്തിലായിരിക്കുന്നത്. ആറ് മാസത്തോളമായി ജോലികളൊന്നും നടക്കുന്നില്ല. പ്രവേശന കവാടം, ഓഫിസ് മുറി, കഫ്തീരിയ തുടങ്ങിയ പ്രവര്‍ത്തികളാണ് സില്‍ക്കി ഏറ്റെടുത്തത്. പൂര്‍ത്തിയായ പണികളില്‍ തന്നെ ക്രമക്കേടുകള്‍ നടന്നതായും പരാതിയുണ്ട്.
കോണ്‍ക്രീറ്റ് ചെയ്ത കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലെ കമ്പികള്‍ പുറത്ത് കാണുന്ന വിധത്തിലാണ് നിലവിലുള്ളത്. നിര്‍മിതി കേന്ദ്രത്തിന് തൊഴിലാളികളുടെ അഭാവത്താല്‍ പ്രവൃത്തികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് വരെ വളരെ ലാഭകരമായി നടത്തി വന്നിരുന്ന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഇത്.
തട്ടേക്കാട് ബോട്ട് ദുരന്തത്തെ തുടര്‍ന്ന് ബോട്ട് സര്‍വിസ് നിര്‍ത്തുകയും പാര്‍ക്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പടുത്താന്‍ അധികൃതര്‍ വൈമനസ്യം കാണിക്കുകയും ചെയ്തതോടെയാണ് നഷ്ടത്തിലാവാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ സര്‍ക്കാര്‍ ഫണ്ടുകളുപയോഗിച്ച് ടോയ്‌ലറ്റ്, കഫ്തീരിയ നടപ്പാത തുടങ്ങിയവയെല്ലാം ഒരിക്കല്‍പോലും ഉപയോഗപ്പെതുത്താതെ തന്നെ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. പ്രതിമാസം ഒന്നര ലക്ഷത്തിലധികം രുപ ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുമ്പോള്‍ ഒരു നയാപൈസ പോലും വരുമാനമില്ലാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഈ വിനോദസഞ്ചാര കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."