HOME
DETAILS
MAL
ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ' കര്‍ണാടകയോട് സുപ്രിംകോടതി
backup
September 02 2016 | 19:09 PM
ന്യൂഡല്‍ഹി: ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. കര്‍ണാടകയോട് സുപ്രിംകോടതിയുടേതാണ് നിര്‍ദേശം. കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടക തയാറാകണമെന്ന നിര്‍ദേശത്തോടൊപ്പമാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്. കാവേരി ജലത്തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തമിഴ്നാട് നല്കിയ ഹരജി പരിഗണിക്കവേയായിരുന്നു ഇത്. എന്നാല്‍ സംസ്ഥാനത്ത് ജലക്ഷാമമാണെന്നും തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനാകില്ലെന്നും കര്‍ണാടക സുപ്രിംകോടതിയെ അറിയിച്ചു.
കാവേരി നദീജലതര്‍ക്ക ട്രൈബ്യൂണലിന്റെ ഉത്തരവ് കര്‍ണാടകയ്ക്ക് അവഗണിക്കാനാവില്ല. തമിഴ്നാടിന് നല്‍കാനുള്ള വെള്ളത്തിന്റെ പരിധി നിശ്ചയിച്ചത് ട്രൈബ്യൂണലാണ്. ഈ ഉത്തരവ് കര്‍ണാടകയ്ക്ക് എങ്ങനെ തള്ളിക്കളയാനാകുമെന്നു കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."