ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചിട്ടും ഉപകാരമില്ലാതെ ഒരു ആരോഗ്യഉപകേന്ദ്രം
ചീരാല്‍: നാട്ടുകാര്‍ക്ക് ഉപകാരപ്പെടാതെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ആരോഗ്യ ഉപകേന്ദ്രം. നെന്മേനി പഞ്ചായത്തിലെ നൊച്ചംവയലിലാണ് 18 ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ആരോഗ്യ ഉപകേന്ദ്രമുള്ളത്.
ഇത് കോളനി വാസികളടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപെടുന്നില്ലെന്നാണ് പരാതി. എം,എസ്.ഡി.പി പദ്ധതി പ്രകാരം 2014 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ആരോഗ്യ ഉപകേന്ദ്രമാണിത്. 18 ലക്ഷം രൂപ ചിലവഴിച്ച ഉപകേന്ദ്രം പ്രദേശത്തുകാര്‍ക്ക് ഇതുവരെ ഗുണം ചെയ്തിട്ടില്ല. കോളനിക്കാരടക്കം നൂറ് കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കിയ ആരോഗ്യ ഉപകേന്ദ്രം തുറക്കുന്നത് തന്നെ വല്ലപ്പോഴുമെന്നാണ് കോളനിക്കാര്‍ പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഉപകേന്ദ്രത്തില്‍ വൈദ്യുതിയും വെള്ളവും ഇതുവരെ ലഭിച്ചിട്ടുമില്ല. നിലവില്‍ ഇവിടെ കുട്ടികള്‍ക്കുള്ള കുത്തിവെപ്പും മുതിര്‍ന്നവര്‍ക്കുള്ള പ്രഷര്‍, പ്രമേഹം പരിശോധിക്കുന്ന സേവനം മാത്രമാണ് ഉള്ളത്. പനിക്കുള്ള മരുന്നുപോലും ഇവിടെനിന്നും ലഭിക്കാറില്ലെന്നാണ് കോളനിക്കാരുടെ ആരോപണം. നിസാര രോഗങ്ങള്‍ വന്നാല്‍ പോലും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചീരാല്‍ പി.എച്ച്.സിയിലോ, ബത്തേരി താലൂക്ക് ആശുപത്രിയിലോ എത്തണം. ഉപകേന്ദ്രത്തില്‍ ഒരു നഴ്‌സിന്റെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിന്റെയും സേവനാണ് ഉള്ളത്. ഇവര്‍ക്ക് ക്യാംപ് അടക്കമുള്ള ജോലികള്‍ക്ക് പോവേണ്ടതുണ്ട്. മാസത്തില്‍ 12 ദിവസം മാത്രമാണ് ഇവര്‍ക്ക് കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്നുള്ളുവെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."