ദുബൈ;ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിലക്കിൽ പുതിയ മാർഗനിർദ്ദേശങ്ങൾ
ദുബൈ:ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി മുതൽ എമിറേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് സംബന്ധിച്ച് ദുബൈ മുനിസിപ്പാലിറ്റി ഒരു പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി. എമിറേറ്റിലെ സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നതിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ അറിയിപ്പ്.
ദുബൈ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ ദുബൈയിൽ വിലക്കേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ ‘124/2023’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നത് ലക്ഷ്യമിടുന്ന ഈ തീരുമാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനാണ് ദുബൈ അധികൃതർ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി എമിറേറ്റിലെ ഉപഭോക്താക്കൾക്കിടയിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച ശീലങ്ങൾ മാറ്റുന്നതിനും, പുനരുപയോഗിക്കാവുന്ന ഇത്തരം ബാഗുകൾ ഉപഭോക്താക്കൾക്കിടയിലും, വാണിജ്യ സ്ഥാപങ്ങൾക്കിടയിലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങൾ ദുബൈ അധികൃതർ മുന്നോട്ട് വെച്ചിരുന്നു.
ഈ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റി ഇപ്പോൾ നൽകിയിരിക്കുന്നത്. എമിറേറ്റിലെ നിവാസികൾ, പൊതു, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയെ സഹായിക്കുന്നതിനാണിത്.പ്ലാസ്റ്റിക് ബാഗുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ഈ തീരുമാനത്തിന്റെ ആദ്യഘട്ടം 2024 ജനുവരി 1-ന് ദുബൈയിൽ പ്രാബല്യത്തിൽ വന്നിരുന്നു. മറ്റുള്ള ബാഗുകളുടെ ഉപയോഗത്തിന് 25 ഫിൽസ് അധികം ചുമത്താനും അധികൃതർ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."