വിക്ഷേപണത്തറയില്‍ ഫേസ്ബുക്കിന്റെ ഉപഗ്രഹം പൊട്ടിത്തെറിച്ചു
കേപ് കാനവവെറല്‍: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നവുമായി പുറപ്പെട്ട ഫേസ്ബുക്കിന്റെ ഉപഗ്രഹവും റോക്കറ്റും വിക്ഷേപണത്തറയില്‍ പൊട്ടിത്തെറിച്ചു. എയറോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റാണ് കേപ് കനാവെറലില്‍ വച്ച് പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരുക്കില്ല.
ഇസ്‌റാഈല്‍ കമ്പനിയായ സ്‌പേസ് കോം നിര്‍മിച്ച ഉപഗ്രഹമാണ് റോക്കറ്റില്‍ ഘടിപ്പിച്ചിരുന്നത്. ഇന്നാണ് ഉപഗ്രഹ വിക്ഷേപണം നടത്താനിരുന്നത്. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടമെന്ന് സ്‌പേസ് എക്‌സ് കമ്പനി പറഞ്ഞു. കണ്‍ട്രോള്‍ റൂം ഉള്‍പ്പെടുന്ന കെട്ടിടങ്ങളും വിക്ഷേപണത്തറയും കിലോമീറ്ററിലേറെ ദൂരമുണ്ടായിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. മണ്ണെണ്ണയും ദ്രവ രൂപത്തിലുള്ള ഓക്‌സിജനും ഉപയോഗിച്ചാണ് ഫാല്‍ക്കണ്‍-9 റോക്കറ്റ് പ്രവര്‍ത്തിക്കുന്നത്. പുനരുപയോഗ റോക്കറ്റാണ് ഫാല്‍ക്കണ്‍-9.
സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി കമ്പനി ചെയര്‍മാന്‍ ഐസക് ബെന്‍ ഇസ്‌റാഈലി അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഇസ്‌റാഈലി കമ്മ്യൂണിക്കേഷന്‍സ് സാറ്റ്‌ലൈറ്റ് ഇന്‍ഡസ്ട്രി വ്യക്തമാക്കി.
എട്യുല്‍സാറ്റ് കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഫേസ്ബുക്ക് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്ന പദ്ധതിയ്ക്ക് ശ്രമിച്ചത്. ഫേസ്ബുക്കിനു വേണ്ടി അമോസ്-6 എന്ന സാറ്റ്‌ലൈറ്റാണ് ഇസ്‌റാഈലിന്റെ സഹകരണത്തോടെ ഉപഗ്രഹം നിര്‍മിച്ചത്.
ഇന്റര്‍നെറ്റ് ഡോട്ട് കോം എന്ന പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിലെ കുഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് എത്തിക്കുക എന്നതായിരുന്നു ഫേസ്ബുക്കിന്റെ ദൗത്യം. നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കാന്‍ ഫാല്‍ക്കണ്‍-9 ഉപയോഗിച്ചിരുന്നു.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."